Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി

Canada Varthakal by Canada Varthakal
March 10, 2026
in Kerala
Reading Time: 1 min read
ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ബിന്ദു മേനോൻ പിന്മാറി. ഇന്ന് രാവിലെ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഇറങ്ങുന്നതിന് മുൻപ് മന്ത്രി തന്നെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയെന്നും അതിനാൽ മേലിൽ പരാതികളില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗണേഷിനെ ഇട്ടെറിഞ്ഞു പോകാൻ തനിക്ക് താല്പര്യമില്ലെന്നും വ്യക്തിപരമായ ഇഷ്ടം ഇപ്പോഴുമുണ്ടെന്നും അവർ വ്യക്തമാക്കി.

ഭാര്യയുമായുള്ള കുടുംബ പ്രശ്നങ്ങൾ പരസ്യമായതോടെ മന്ത്രി ഗണേഷ് കുമാർ വലിയ രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു. ഭരണമുന്നണിയിലെ ഘടകകക്ഷികൾ ഉൾപ്പെടെ വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തിയ പശ്ചാത്തലത്തിലാണ് ഒത്തുതീർപ്പ് നീക്കങ്ങൾ വേഗത്തിലായത്. തനിക്ക് ‘അയ്യായിരം പ്രണയമുണ്ടാകുമെന്നും വട്ടുള്ളവർ പോലീസ് സഹായം തേടട്ടെ’യെന്നും കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പരിഹാസമാണ് ബിന്ദു മേനോനെ പ്രകോപിപ്പിച്ചത്. തന്നെ ആക്ഷേപിക്കുന്ന തരത്തിൽ മന്ത്രി സംസാരിച്ചതിനാലാണ് കഴിഞ്ഞ ദിവസം വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് ബിന്ദു മേനോൻ വിശദീകരിച്ചു.

ADVERTISEMENT

വാളകത്തെ വീട്ടിൽ മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകൾ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ പ്രധാന ആരോപണം. സംഭവദിവസം വീട്ടിലുണ്ടായിരുന്ന സ്ത്രീയെ സഹായികൾ കാറിൽ കയറ്റി വിട്ടുവെന്നും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ബിജെപി കൗൺസിലർ ശ്രീലേഖയുടെ നിർദ്ദേശപ്രകാരമാണ് അന്ന് പോലീസ് സഹായം തേടിയതെന്നും തനിക്ക് വട്ടുണ്ടെന്ന് മന്ത്രി പറഞ്ഞതുകൊണ്ടാണ് തെളിവുകൾ പുറത്തുവിടുമെന്ന് പറയേണ്ടി വന്നതെന്നും അവർ പറഞ്ഞു. എന്നാൽ മന്ത്രി നേരിട്ട് ക്ഷമ ചോദിച്ചതോടെ ഈ വിവാദങ്ങൾക്കെല്ലാം അന്ത്യമായതായാണ് സൂചന.

തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകളോട് ഉൾപ്പെടെ സംസാരിച്ചിരുന്നുവെന്ന് ബിന്ദു മേനോൻ വെളിപ്പെടുത്തി. എങ്കിലും ഒരു നിയമനടപടിക്കും താൻ ആഗ്രഹിക്കുന്നില്ലെന്നും കുടുംബം തകരാൻ താല്പര്യമില്ലെന്നുമാണ് അവരുടെ നിലപാട്. മന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ശാന്തൻ, പ്രദീപ് എന്നിവർക്കെതിരെയും ബിന്ദു മേനോൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സർക്കാരും പാർട്ടിയും പ്രതിരോധത്തിലായ സാഹചര്യത്തിൽ മന്ത്രി നടത്തിയ ക്ഷമാപണം തൽക്കാലം വിവാദങ്ങൾ ശമിപ്പിച്ചിരിക്കുകയാണ്.

The dispute between Transport Minister K.B. Ganesh Kumar and his wife Bindu Menon, which has become a hot topic of discussion in political Kerala, is nearing a settlement.

*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി*: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.