Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബിസിയെ നടുക്കിയ സ്കൂൾ പീഡനം: ഇരകൾക്ക് നഷ്ടപരിഹാരം; ഒത്തുതീർപ്പിന് കോടതിയുടെ പച്ചക്കൊടി

Canada Varthakal by Canada Varthakal
March 9, 2026
in British Columbia
Reading Time: 1 min read
B.C. Supreme Court and the Court of Appeal

CREDITS THE CANADIAN PRESS/Ethan Cairns

വാങ്കൂവർ: പതിറ്റാണ്ടുകളായി കാനഡയിലെ കത്തോലിക്കാ സ്കൂളുകളിൽ നടന്നുവന്ന ബാലപീഡനക്കേസിൽ നിർണ്ണായകമായ ഒത്തുതീർപ്പ്. വാങ്കൂവർ ഏരിയയിലെ രണ്ട് പ്രമുഖ കത്തോലിക്കാ സ്കൂളുകളിലായി പീഡനത്തിനിരയായ ഇരുന്നൂറിലധികം മുൻ വിദ്യാർത്ഥികൾക്ക് 30 ദശലക്ഷം കനേഡിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയായി. വാങ്കൂവർ കോളേജ്, സെന്റ് തോമസ് മോർ കൊളീജിയറ്റ് എന്നീ സ്കൂളുകളിലെ മാനേജ്‌മെന്റും വാങ്കൂവർ ആർച്ച് ഡയോസിസുമാണ് ഈ തുക നൽകുക.

മറ്റ് പ്രവിശ്യകളിൽ പീഡനക്കേസുകളിൽ പ്രതികളായ ആറ് ക്രിസ്ത്യൻ ബ്രദേഴ്സ് അംഗങ്ങളെ ഈ സ്കൂളുകളിലേക്ക് അധ്യാപകരായി മാറ്റിയതാണ് ദുരന്തത്തിന് കാരണമായതെന്ന് നിയമപോരാട്ടം നടത്തിയവർ ആരോപിക്കുന്നു. 1970-കൾ മുതൽ 2013 വരെ നീണ്ടുനിന്ന ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങളാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത്. ന്യൂഫൗണ്ട്‌ലാൻഡിലെ മൗണ്ട് കാഷെൽ ഓർഫനേജിൽ പീഡനം നടത്തിയതിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവിടെ അധ്യാപകരായി എത്തിയതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

ഡാരൻ ലിപ്‌ട്രോട്ട് എന്ന മുൻ വിദ്യാർത്ഥി 2023-ൽ ആരംഭിച്ച ക്ലാസ്-ആക്ഷൻ കേസാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. ദീർഘകാലം കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിനേക്കാൾ, നിലവിൽ ജീവിച്ചിരിക്കുന്ന ഇരകൾക്ക് ഉടനടി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വലിയ തുകയുടെ ഒത്തുതീർപ്പിന് തയ്യാറായതെന്ന് ഇരകളുടെ അഭിഭാഷകൻ ജോ ഫിയോറാന്റെ പറഞ്ഞു. ഒത്തുതീർപ്പിന് അംഗീകാരം നൽകിക്കൊണ്ടുള്ള അന്തിമ വിധി ഏപ്രിൽ 30-ന് ബിസി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകും.

പീഡനത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇരകളുടെ മുറിവുണക്കാനുള്ള ഈ നടപടി സ്വാഗതം ചെയ്യുന്നുവെന്നും വാങ്കൂവർ കോളേജ് അധികൃതർ പ്രതികരിച്ചു. നഷ്ടപരിഹാര തുക എങ്ങനെ വിഭജിക്കണം എന്നതിനെക്കുറിച്ച് കോടതിയുടെ അംഗീകാരം ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കും. രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ഇരകൾക്ക് തങ്ങളുടെ അനുഭവം വെളിപ്പെടുത്താനും അർഹമായ തുക കൈപ്പറ്റാനുമുള്ള സംവിധാനം ഒരുക്കുമെന്ന് ഇരകളുടെ നിയമസഹായ സംഘം അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

200 alleged victims of Vancouver-area Catholic school abuse could share $30M

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Record 1,725 lightning strikes in Metro Vancouver
British Columbia

മെട്രോ വാൻകൂവറിൽ ജാ​ഗ്രത!: കനത്ത മഴ, ഒരൊറ്റ രാത്രി പതിച്ചത് 1,725 ഇടിമിന്നലുകൾ

by Canada Varthakal
August 25, 2026
British Columbia Highway 16
Canada

BC Highway 16 കാടിന്റെ വന്യസൗന്ദര്യത്തിന് പിന്നിലെ ചോരക്കറ; ഫസ്റ്റ്നേഷൻ സ്ത്രീകളെ കാണാതാകുന്ന ബി.സിയിലെ ‘കണ്ണീർപ്പാത’

by Canada Varthakal
August 25, 2026
wildfire in Lions Bay, B.C
British Columbia

BC Wildfire: ബി.സിയിൽ കാട്ടുതീ പടരുന്നു, ലയൺസ് ബേയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.