Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: മൂന്ന് പ്രവിശ്യകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
March 9, 2026
in Alberta
Reading Time: 1 min read
ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: മൂന്ന് പ്രവിശ്യകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

image credits- news18

എഡ്‌മന്റൺ : ആൽബർട്ട, സസ്കാച്ചെവൻ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതായി റിപ്പോർട്ട്. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ആൽബർട്ട-യു.എസ് അതിർത്തി മുതൽ ഫോർട്ട് മക്മറെ വരെയുള്ള പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ സസ്കാച്ചെവനിലുമാണ് പ്രധാനമായും മുന്നറിയിപ്പ് നിലവിലുള്ളത്. ഞായറാഴ്ച വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കനത്ത കാറ്റിൽ മരങ്ങൾ വീണും മറ്റും വൈദ്യുതി ലൈനുകൾ തകരാറിലായതോടെ ആൽബർട്ടയിൽ ഏകദേശം 8,000 താമസക്കാർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ഫോർട്ടിസ് ആൽബർട്ട വക്താവ് തന്യ ക്രോഫ്റ്റ് അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയുടെ ഉൾപ്രദേശങ്ങളിൽ ഏകദേശം 1,900 ഉപഭോക്താക്കളും വൈദ്യുതിയില്ലാതെ വലയുന്നുണ്ട്. തകർന്നുവീണ വൈദ്യുതി ലൈനുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഞായറാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിക്കും.

ADVERTISEMENT

ശക്തമായ കാറ്റിൽ വാഹനങ്ങൾ നിയന്ത്രണം വിടാൻ സാധ്യതയുണ്ടെന്നും കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കും വേലികൾക്കും നാശനഷ്ടങ്ങൾ സംഭവിക്കാമെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. എഡ്മന്റണിലെ ചില ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. ആൽബർട്ട പവർ കമ്പനിയായ ‘ആറ്റ്‌കോ’യും പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുന്നതായി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ വാലിയിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനിടയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കൻ ആൽബർട്ടയിൽ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കാൽഗറി, ബാൻഫ്, സ്ട്രാത്ത്മോർ, വാട്ടർടൺ ലേക്ക്സ്, വൾക്കൻ തുടങ്ങിയ പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ചയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അയഞ്ഞ വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Strong winds and snowfall: High alert issued in three provinces

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.