Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്യുബെക്ക് ട്യൂഷൻ ഫീസ് വിവാദം: നിയമയുദ്ധം അവസാനിപ്പിച്ച് മക്ഗിൽ; ലക്ഷ്യം സർക്കാരുമായുള്ള സഹകരണം

Canada Varthakal by Canada Varthakal
February 27, 2026
in Canada, Quebec
Reading Time: 1 min read
ക്യുബെക്ക് ട്യൂഷൻ ഫീസ് വിവാദം: നിയമയുദ്ധം അവസാനിപ്പിച്ച് മക്ഗിൽ; ലക്ഷ്യം സർക്കാരുമായുള്ള സഹകരണം

മോൺട്രിയൽ: ക്യുബെക്ക് സർക്കാരിന്റെ വിവാദമായ ട്യൂഷൻ ഫീസ് വർദ്ധനവിനെതിരെയുള്ള നിയമപോരാട്ടത്തിൽ നിന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മക്ഗിൽ, കോൺകോർഡിയ സർവ്വകലാശാലകൾ പിന്മാറി. പ്രവിശ്യയ്ക്ക് പുറത്തുനിന്നെത്തുന്ന ഇംഗ്ലീഷ് ഭാഷാ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്ന സർവ്വകലാശാലകൾ, വെള്ളിയാഴ്ചയാണ് തങ്ങൾ കേസ് തുടർന്നു കൊണ്ടുപോകുന്നില്ലെന്ന് വ്യക്തമാക്കിയത്. നീണ്ട നിയമയുദ്ധം സർവ്വകലാശാലയുടെ ലക്ഷ്യങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് അപ്രതീക്ഷിത പിന്മാറ്റം.

കഴിഞ്ഞ ഏപ്രിലിൽ സുപ്പീരിയർ കോടതി ജസ്റ്റിസ് എറിക് ഡുഫോർ, സർക്കാർ തീരുമാനത്തിൽ പുനഃപരിശോധന വേണമെന്ന് നിർദ്ദേശിച്ചിരുന്നു. ട്യൂഷൻ ഫീസിൽ 3,000 ഡോളറിന്റെ (33 ശതമാനം) വർദ്ധനവ് വരുത്തിയത് മതിയായ രേഖകളുടെ അടിസ്ഥാനത്തിലല്ലെന്നും യുക്തിസഹമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ, വർദ്ധനവ് നിലനിർത്താൻ അനുവദിച്ച കോടതി, ഒമ്പത് മാസത്തിനകം കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഫീസ് വർദ്ധനവിനെ ന്യായീകരിച്ചുകൊണ്ടുള്ള ബജറ്റ് പ്ലാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സർവ്വകലാശാലകൾ തീരുമാനിച്ചത്.

ADVERTISEMENT

നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി കോൺകോർഡിയ സർവ്വകലാശാല ചൂണ്ടിക്കാട്ടുന്നത്. ഫീസ് വർദ്ധനയെത്തുടർന്ന് പുതിയ അഡ്മിഷനുകളിൽ വലിയ കുറവുണ്ടായതോടെ 84 മില്യൺ ഡോളറിന്റെ സാമ്പത്തിക കമ്മിയിലാണ് സർവ്വകലാശാല. കോടതി നടപടികളുമായി മുന്നോട്ട് പോകുന്നത് അധിക ബാധ്യത വരുത്തുമെന്ന് അധികൃതർ വിലയിരുത്തുന്നു. ക്യുബെക്കിന്റെ സാമൂഹിക വളർച്ചയ്ക്കും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് മക്ഗിൽ സർവ്വകലാശാല വക്താവ് കാതറിൻ കുപ്ലിൻസ്‌കാസ് അറിയിച്ചു.

മറ്റ് പ്രവിശ്യകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി ക്യുബെക്കിലെ നികുതിദായകരുടെ പണം വൻതോതിൽ സബ്‌സിഡിയായി നൽകാനാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഫ്രഞ്ച് ഭാഷാ പഠനത്തിന് എത്തുന്നവർക്ക് പ്രത്യേക ഇളവുകൾ നൽകുമെന്നും സർക്കാർ ബജറ്റ് രേഖകളിൽ വ്യക്തമാക്കുന്നു. നിയമപോരാട്ടം അവസാനിപ്പിച്ചെങ്കിലും, വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ സ്കോളർഷിപ്പുകളും മറ്റ് സഹായ പദ്ധതികളും വർദ്ധിപ്പിക്കുമെന്ന് മക്ഗിൽ സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ പ്രവേശന നടപടികളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെ വിദ്യാർത്ഥി സമൂഹം ഏറെ ഉറ്റുനോക്കുകയാണ്.

mcgill-concordia-dropping-legal-fight-against-quebec-over-tuition-hike

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: dropping-legal-fight-against-quebeCmcgill-concordia
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gaudy-Howe International Bridge opened to traffic: Note these points before starting your journey.
Canada

ഗൗഡി ഹൗ അന്താരാഷ്ട്ര പാലം ഗതാഗതത്തിനായി തുറന്നു: യാത്ര തുടങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

by Canada Varthakal
July 27, 2026
Canada strengthens foothold in Asian market: Signs $1.7 billion deals with Japan.
Canada

ഏഷ്യൻ വിപണിയിൽ ചുവടുറപ്പിച്ച് കാനഡ: ജപ്പാനുമായി 1.7 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ചു

by Canada Varthakal
July 27, 2026
Protest against US tariff threat: Giant national flag to be displayed at Ottawa City Hall from today
Canada

അമേരിക്കൻ തീരുവ ഭീഷണിക്കെതിരെ പ്രതിഷേധം: ഒട്ടാവ സിറ്റി ഹാളിൽ ഇന്നുമുതൽ ഭീമൻ ദേശീയ പതാക

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.