Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ നഴ്സുമാരുടെ ശമ്പളം വർധിക്കും; കവനന്റ് ഹെൽത്തുമായുള്ള പുതിയ കരാറിന് അംഗീകാരം

Canada Varthakal by Canada Varthakal
February 24, 2026
in Alberta
Reading Time: 1 min read
ആൽബർട്ടയിൽ നഴ്സുമാരുടെ ശമ്പളം വർധിക്കും; കവനന്റ് ഹെൽത്തുമായുള്ള പുതിയ കരാറിന് അംഗീകാരം

എഡ്‌മന്റൺ : ആൽബർട്ടയിലെ നഴ്സുമാരും കവനന്റ് ഹെൽത്തും (Covenant Health) തമ്മിലുള്ള പുതിയ തൊഴിൽ കരാർ അംഗീകരിച്ചു. നഴ്സുമാരുടെ സംഘടനയായ ആൽബർട്ട യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (AUPE) ആണ് പുതിയ കരാർ അംഗീകരിച്ച കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ വേതനത്തിലും ജോലി സാഹചര്യങ്ങളിലും പുതിയ കരാർ പുരോഗതി വരുത്തുമെന്ന് യൂണിയൻ അറിയിച്ചു.

കരാർ പ്രകാരം നഴ്സിംഗ് പരിചരണ വിഭാഗത്തിലെ ജീവനക്കാർക്ക് നാല് വർഷത്തിനിടെ 12 ശതമാനം ശമ്പളവർധനവ് ലഭിക്കും. ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാർക്ക് (LPN) പത്ത് ശതമാനം മാർക്കറ്റ് അഡ്ജസ്റ്റ്മെന്റ് വേതനവും അനുവദിക്കും. ഇതിന് പുറമെ സർട്ടിഫൈഡ്, അൺസർട്ടിഫൈഡ് ഹെൽത്ത് കെയർ എയിഡുകൾക്ക് നാല് ശതമാനം വേതന വർധനവിനും കരാറിൽ വ്യവസ്ഥയുണ്ട്.

ADVERTISEMENT

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പുതിയ നേട്ടത്തെക്കുറിച്ച് എ.യു.പി.ഇ പ്രസിഡന്റ് സാന്ദ്ര അസോക്കർ വിശദീകരിച്ചു. വോട്ടവകാശമുള്ള അംഗങ്ങളിൽ 69.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായും അതിൽ 89.2 ശതമാനം പേരും കരാറിനെ അനുകൂലിച്ചതായും അവർ അറിയിച്ചു. 2024 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യമുള്ള ഈ കരാർ 2028 മാർച്ച് 31 വരെ തുടരും. 2028-ൽ കാലാവധി അവസാനിക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾക്കായി സംഘടിക്കാൻ അംഗങ്ങളോട് യൂണിയൻ ആഹ്വാനം ചെയ്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Nurses’ salaries will increase in Alberta; New contract with Covenant Health approved

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.