Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അഹമ്മദാബാദിൽ അടിതെറ്റി ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ നാണംകെട്ട തോൽവി!

Canada Varthakal by Canada Varthakal
February 22, 2026
in Sports
Reading Time: 1 min read
supr 8

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി കീഴടങ്ങി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 18.5 ഓവറിൽ വെറും 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായ ഇന്ത്യൻ നിരയിൽ 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ ജാൻസനും മൂന്ന് വിക്കറ്റെടുത്ത കേശവ് മഹാരാജുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

കോർബിൻ ബോഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി പിന്തുണ നൽകി. തുടക്കം മുതലേ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ മറുപടി. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ (0) നഷ്ടമായ ഇന്ത്യക്ക് തൊട്ടടുത്ത പന്തിൽ തിലക് വർമയെയും (1) നഷ്ടമായി. ഓപ്പണർ അഭിഷേക് ശർമ (10) താളം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ മൂന്നിന് 26 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. മധ്യനിരയിൽ സൂര്യകുമാർ യാദവ് (18), വാഷിംഗ്ടൺ സുന്ദർ (11), ഹാർദിക് പാണ്ഡ്യ (18) എന്നിവർക്കും കാര്യമായ സംഭാവന നൽകാനായില്ല.

ADVERTISEMENT

15-ാം ഓവറിൽ കേശവ് മഹാരാജ് എറിഞ്ഞ സ്പെല്ലിൽ ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ് എന്നിവർ പുറത്തായതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ ഫോം നിലനിർത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെയും (63) ഡിവാൾഡ് ബ്രേവിസിന്റെയും (45) ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലെത്തിച്ചത്.

ഒരു ഘട്ടത്തിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റിൽ മില്ലർ – ബ്രേവിസ് സഖ്യം ചേർത്ത 97 റൺസാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൺ സ്റ്റബ്സ് (44*) സ്കോർ 180 കടത്തി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി. തോൽവിയോടെ സൂപ്പർ 8-ലെ അടുത്ത മത്സരങ്ങൾ ഇന്ത്യക്ക് നിർണ്ണായകമായിരിക്കുകയാണ്.

south-africa-thrash-india-by-76-runs-in-t20-world-cup-super-eight-articleshow

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: t20-world-cup-super-eight
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.