Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

പ്രിൻസ് റൂപെർട്ടിലെ ലൈംഗികാതിക്രമക്കേസ്: പ്രതിയുടെ സ്കെച്ച് പുറത്തുവിട്ട് പോലീസ്; ജാഗ്രതാനിർദ്ദേശം

Canada Varthakal by Canada Varthakal
February 19, 2026
in British Columbia
Reading Time: 1 min read
sexual assault suspect

credits Prince Rupert RCMP

പ്രിൻസ് റൂപെർട്ട്: വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് റൂപെർട്ടിൽ നടന്ന ലൈംഗികാക്രമണക്കേസിലെ പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി പോലീസ്. പ്രതിയുടേതെന്ന് കരുതുന്ന ഏകദേശ രൂപരേഖ (Composite Sketch) റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പുറത്തുവിട്ടു. ജനുവരി 4-ന് വൈകുന്നേരം ഹൈസ് കോവ് അവന്യൂവിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന, വെളുത്ത വർഗക്കാരനോ ഏഷ്യൻ വംശജനോ ആയ യുവാവാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ആറടി ഒരിഞ്ച് ഉയരമുള്ള ഇയാൾക്ക് മെലിഞ്ഞതോ ഇടത്തരമോ ആയ ശരീരപ്രകൃതിയാണുള്ളത്. ചെവിക്ക് താഴെ വരെ വളർന്ന കറുത്ത മുടിയും ഇയാളുടെ പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ജാക്കറ്റും ഗ്രേ ഷർട്ടും ധരിച്ച ഇയാളുടെ ജാക്കറ്റിൽ നക്ഷത്ര ചിഹ്നങ്ങൾ (Star emblems) ഉണ്ടായിരുന്നു. കൂടാതെ, ഇയാൾ നക്ഷത്ര ആകൃതിയിലുള്ള കമ്മൽ (Star earring) ധരിച്ചിരുന്നതായും പോലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

ജനുവരി 4-ന് രാത്രി 7:45-ഓടെയാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കൃത്യമായി ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമാണോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. എങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സ്കെച്ചിലെ വ്യക്തിയെ തിരിച്ചറിയുന്നവരോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവരോ ഉടൻ തന്നെ പ്രിൻസ് റൂപെർട്ട് പോലീസ് സ്റ്റേഷനുമായി (250-624-2136) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Police release sketch of northern B.C. sex assault suspect

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026
Dhaval Shah and Megha Shah
British Columbia

Nepal Flood നേപ്പാൾ പ്രളയം; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ബി.സിയിലെ ദമ്പതികളെ കാണാതായി

by Canada Varthakal
August 28, 2026
flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.