📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തണം’: അരിസോണയിൽ ഒപ്പുശേഖരണവുമായി ‘സ്റ്റേ ഫ്രീ ആൽബർട്ട’

Canada Varthakal by Canada Varthakal
February 19, 2026
in Canada
Reading Time: 1 min read
poster

അരിസോണ: കാനഡയിൽ നിന്നും ആൽബർട്ട പ്രവിശ്യയെ വേർപെടുത്തണമെന്ന ആവശ്യവുമായി പ്രവർത്തിക്കുന്ന ‘സ്റ്റേ ഫ്രീ ആൽബർട്ട’ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ അരിസോണയിൽ പ്രത്യേക ഒപ്പുശേഖരണ പരിപാടി നടത്താൻ ഒരുങ്ങുന്നു. ശീതകാലം ചെലവഴിക്കാൻ അരിസോണയിലെത്തിയ ആൽബർട്ടൻ സ്വദേശികളെ (സ്നോബേർഡ്സ്) ലക്ഷ്യമിട്ടാണ് ഈ വാരാന്ത്യത്തിൽ യുമയിലെ മാർത്താസ് ഗാർഡൻസ് ഡേറ്റ് ഫാമിൽ വെച്ച് പരിപാടി നടക്കുന്നത്. ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ചടങ്ങിൽ, അൽബർട്ട ഒരു സ്വതന്ത്ര രാഷ്ട്രമാകണമെന്ന പ്രമേയത്തിന്മേലുള്ള റഫറണ്ടം ഹർജിയിലാണ് ഒപ്പുകൾ ശേഖരിക്കുക.

നിലവിൽ ആൽബർട്ടയ്ക്ക് പുറത്തുവെച്ച് ഒപ്പുശേഖരണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹർജിയിൽ ഒപ്പിടുന്നവർ 18 വയസ്സ് തികഞ്ഞ കനേഡിയൻ പൗരന്മാരും ആൽബർട്ടയിലെ സ്ഥിരതാമസക്കാരുമായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഒപ്പുശേഖരണം നടത്തുന്ന സന്നദ്ധപ്രവർത്തകർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തവരും തിരിച്ചറിയൽ രേഖകൾ കൈവശമുള്ളവരുമായിരിക്കണമെന്നും അധികൃതർ അറിയിച്ചു. വിദേശമണ്ണിലിരുന്ന് സ്വന്തം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് മുൻ ആൽബർട്ട പ്രീമിയർ ജേസൺ കെന്നി ഇതിനോടകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ADVERTISEMENT

വിഭജന പ്രമേയം ഔദ്യോഗികമായി പരിഗണിക്കപ്പെടണമെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ 177,732 ഒപ്പുകളാണ് പ്രസ്ഥാനത്തിന് ആവശ്യമായുള്ളത്. ജനുവരി 3-ന് ആരംഭിച്ച ഈ ഒപ്പുശേഖരണ പരിപാടി 120 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മേയ് 2-ഓടെ ആവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. നിലവിൽ പ്രസ്ഥാനത്തിന്റെ പ്രതിനിധികളിൽ നിന്നും കൂടുതൽ വിശദീകരണങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചാരണം ശക്തമായി തുടരുകയാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

'Alberta should be separated from Canada': 'Stay Free Alberta' collects signatures in Arizona
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026
കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്
Canada

കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്

by Canada Varthakal
May 15, 2026
ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ
Canada

ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.