📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തൊഴിൽ സംരക്ഷണം: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അവകാശവാദങ്ങളിൽ വ്യക്തത തേടി വിദഗ്ധർ

Canada Varthakal by Canada Varthakal
February 17, 2026
in Canada
Reading Time: 1 min read
തൊഴിൽ സംരക്ഷണം: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അവകാശവാദങ്ങളിൽ വ്യക്തത തേടി വിദഗ്ധർ

ഒട്ടാവ : യുഎസ് താരിഫ് നയങ്ങൾ ബാധിച്ച വ്യവസായ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ തൊഴിൽ സംരക്ഷണ നടപടികളെക്കുറിച്ചുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കണക്കുകൾ പൂർണ്ണമായി സ്ഥിരീകരിക്കാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ. സർക്കാർ സഹായത്തോടെ എത്ര തൊഴിലുകൾ സംരക്ഷിക്കപ്പെട്ടു എന്നതിൽ കൃത്യമായ സ്ഥിരീകരണം നൽകാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ഫെബ്രുവരി അഞ്ചിന് വുഡ്ബ്രിഡ്ജിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ സംസാരിക്കവെ, സ്റ്റീൽ, അലുമിനിയം, ലംബർ, ഓട്ടോ മേഖലകളിലായി 18,000 തൊഴിലുകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്തതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനുപുറമെ 20,000 പേരുടെ പിരിച്ചുവിടൽ ഒഴിവാക്കിയതായും 6,000 തൊഴിലാളികൾക്ക് വരുമാന സഹായം നൽകിയതായും അദ്ദേഹം പറഞ്ഞു. ആകെ 1,90,000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്.

ADVERTISEMENT

പ്രധാനമന്ത്രിയുടെ കണക്കുകളുടെ ഉറവിടത്തെക്കുറിച്ച് എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) വിശദീകരണം നൽകി. പിരിച്ചുവിടൽ ഒഴിവാക്കിയെന്ന കണക്ക് ഗവൺമെന്റിന്റെ വർക്ക്-ഷെയറിംഗ് പ്രോഗ്രാമിൽ നിന്നുള്ളതാണെന്ന് വകുപ്പ് വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം 2026 ഫെബ്രുവരി 7 വരെയുള്ള കണക്കനുസരിച്ച് 18,621 തൊഴിലുകൾ സംരക്ഷിക്കപ്പെട്ടതായാണ് രേഖകൾ. എന്നാൽ 18,000 തൊഴിലുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്ന കണക്കിന് കൃത്യമായ വിശദീകരണം നൽകാൻ വകുപ്പിന് സാധിച്ചിട്ടില്ല.

ADVERTISEMENT

സർക്കാർ നയങ്ങൾ തൊഴിൽ വിപണിയിൽ ചെലുത്തുന്ന സ്വാധീനം അളക്കുന്നത് പലപ്പോഴും സങ്കീർണ്ണമാണെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഡയറക്ടർ ടോണി സ്റ്റില്ലോ നിരീക്ഷിച്ചു. നേരിട്ടുള്ള സാമ്പത്തിക സഹായങ്ങളുടെ ഫലം ശമ്പള വിവരങ്ങളിലൂടെ കൃത്യമായി കണ്ടെത്താമെങ്കിലും, അനുബന്ധ മേഖലകളിലെ മാറ്റങ്ങൾ പ്രവചനാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മോഡലുകൾ ഉപയോഗിച്ചുള്ള ഏകദേശ കണക്കുകൾ മാത്രമേ ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരിഫ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും തൊഴിൽ വിപണി പ്രതിരോധം തുടരുന്നതായി ഡെസ്ജാർഡിൻസ് ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് റാൻഡൽ ബാർട്ട്ലെറ്റ് വിലയിരുത്തി. സർക്കാരിന്റെ നയങ്ങൾ പിരിച്ചുവിടലുകൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും കണക്കുകളിലെ കൃത്യത സംബന്ധിച്ച് വിയോജിപ്പുകൾക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജനുവരിയിലെ ലേബർ ഫോഴ്സ് സർവേ പ്രകാരം മാനുഫാക്ചറിംഗ് മേഖലയിൽ 51,000 തൊഴിലുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Job protection: Experts seek clarity on Prime Minister Mark Carney’s claims

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ
Canada

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

by Canada Varthakal
May 15, 2026
ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്
Canada

ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്

by Canada Varthakal
May 15, 2026
കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.