ട്രംപിന്റെ പ്രസ്താവനകൾ അവസാനിപ്പിച്ചാലേ കാനഡ യുഎസുമായി ഗൗരവമായ സംഭാഷണങ്ങൾ തുടങ്ങൂവെന്ന് മാർക്ക് കാർണി
യുണൈറ്റഡ് സ്റ്റേറ്റ്സുമായി വ്യാപാര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയെ കുറിച്ച് അവഹേളനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കണം എന്ന നിലപാട് വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനകൾ കാനഡയുടെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും അവഹേളിക്കുന്നതാണ്. അവ നിർത്തിയാലേ സാരഥ്യമുള്ള ഒരു സന്ദേശം അയയ്ക്കാൻ കഴിയൂ എന്നും യു.എസ് – കാനഡ ബന്ധം ഉന്നത നിലവാരത്തിൽ ആക്കണമെങ്കിൽ ആദ്യം ഇത്തരത്തിലുള്ള കമന്റുകൾ അവസാനിപ്പിക്കണമെന്നും കാർണി പറഞ്ഞു.ഇത് യുഎസ്-കാനഡ വ്യാപാര ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു. ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തിയിരുന്നു.
കാനഡ ഇതിനെതിരെ പലതരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ആലോചിക്കുന്നു. കാനഡ അമേരിക്കയുമായുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണ്.പ്രധാനമന്ത്രി കാർണി ഇത് സംബന്ധിച്ച് ഫ്രാൻസും യുകെയുമായും ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ്. ട്രംപിന്റെ നിലപാടുകൾ മാറ്റാൻ കഴിയുമെങ്കിൽ മാത്രമേ യു.എസ്.-കാനഡ ബന്ധം മെച്ചപ്പെടുകയുള്ളു എന്ന് കനേഡിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.


