📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: ട്രക്ക് ഡ്രൈവർ കുറ്റം സമ്മതിച്ചു

Canada Varthakal by Canada Varthakal
February 11, 2026
in Canada
Reading Time: 1 min read
Alexandra Paul and Sukhwinder Sidhu

credits google

ഒന്റാറിയോ: പ്രശസ്ത കനേഡിയൻ ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ സുഖ്‌വീന്ദർ സിദ്ദു (31) കോടതിയിൽ കുറ്റം സമ്മതിച്ചു. 2023 ഓഗസ്റ്റിലുണ്ടായ ദാരുണമായ അപകടത്തിൽ അലക്സാണ്ട്ര കൊല്ലപ്പെടുകയും അവരുടെ പത്തുമാസം പ്രായമായ കുഞ്ഞിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനും ശാരീരിക പരിക്കുകൾക്കും കാരണമായി എന്ന കുറ്റമാണ് ഒന്റാറിയോ സ്വദേശിയായ സിദ്ദു ചൊവ്വാഴ്ച വെർച്വൽ കോടതിയിൽ സമ്മതിച്ചത്.

ഷെൽബേണിന് വടക്ക് മെലാൻക്തോൺ ടൗൺഷിപ്പിലെ കൺസ്ട്രക്ഷൻ സോണിലായിരുന്നു അപകടം നടന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിയന്ത്രണമുള്ള മേഖലയിൽ 108 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ ട്രക്ക്, നിർത്തിയിട്ടിരുന്ന ആറ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അലക്സാണ്ട്ര ഓടിച്ചിരുന്ന കാറിലാണ് ട്രക്ക് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് റോഡരികിലെ കുഴിയിലേക്ക് തെറിച്ചുപോയി. സംഭവസ്ഥലത്ത് വെച്ച് തന്നെ അലക്സാണ്ട്ര മരിച്ചു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മകന്റെ കാലിന് ഒടിവുണ്ടാവുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

അപകടസമയത്ത് സുഖ്‌വീന്ദർ സിദ്ദു ഏകദേശം 26 മണിക്കൂറോളം തുടർച്ചയായി ജോലിയിലായിരുന്നുവെന്നും വേഗത കുറയ്ക്കാനുള്ള ട്രാഫിക് മുന്നറിയിപ്പുകൾ അദ്ദേഹം അവഗണിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2014-ലെ സോച്ചി ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ച ഐസ് ഡാൻസിങ് താരമായിരുന്നു അലക്സാണ്ട്ര പോൾ. കായികരംഗത്ത് നിന്ന് വിരമിച്ച ശേഷം ബാരിയിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.

ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി കുറ്റം സമ്മതിച്ചത്. സിദ്ദുവിനുള്ള ശിക്ഷാവിധി മെയ് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. അന്ന് ഇരകളുടെ കുടുംബാംഗങ്ങളുടെ മൊഴികളും കോടതി രേഖപ്പെടുത്തും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ont. man pleads guilty in 2023 transport truck crash that killed Olympian Alexandra Paul

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിയ സംഭവം: നഷ്ടം 7.5 ലക്ഷം ഡോളർ; കമ്പനി നേരത്തെ പിൻവലിച്ച ഈ പവർ ബാങ്ക് തന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്?
Canada

കാനഡയിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിയ സംഭവം: നഷ്ടം 7.5 ലക്ഷം ഡോളർ; കമ്പനി നേരത്തെ പിൻവലിച്ച ഈ പവർ ബാങ്ക് തന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്?

by Canada Varthakal
April 3, 2026
അൾട്രാവയലറ്റ് വെളിച്ചത്തിൽ പ്രകാശിക്കുന്ന ചന്ദ്രൻ; അപൂർവ്വ വെള്ളി നാണയം പുറത്തിറക്കി കാനഡ
Canada

അൾട്രാവയലറ്റ് വെളിച്ചത്തിൽ പ്രകാശിക്കുന്ന ചന്ദ്രൻ; അപൂർവ്വ വെള്ളി നാണയം പുറത്തിറക്കി കാനഡ

by Canada Varthakal
April 3, 2026
Sudheesh Sreedharan
Canada

കാൽഗറിയിൽ അന്തരിച്ച മലയാളി സുധീഷ് ശ്രീധരനായി ഗോഫണ്ട് മീ ക്യാംപയിൻ ആരംഭിച്ചു

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.