ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ 2026-ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. സമാജം ഈസ്റ്റ് സെന്ററിൽ നടന്ന പൊതുയോഗത്തിൽ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിവരം ട്രസ്റ്റി ബോർഡ് ചെയർമാൻ റോയി ജോർജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോസഫ് മാത്യു പ്രസിഡന്റായും സഞ്ജീവ് എബ്രഹാം ചാക്കോ സെക്രട്ടറിയായും സണ്ണി ജോസഫ് വൈസ് പ്രസിഡന്റായും അഗസ്റ്റിൻ തോമസ് ട്രഷററായും ചുമതലയേറ്റു.
ബെറ്റ്സി ജോസഫ് (ജോയിന്റ് സെക്രട്ടറി), ടോണി പുളിക്കൽ (ജോയിന്റ് ട്രഷറർ), സെബി ജോസഫ് (എന്റർടൈൻമെന്റ് കൺവീനർ), സുബിൻ സൂറിയ (ജോയിന്റ് എന്റർടൈൻമെന്റ് കൺവീനർ), അജി മാത്യു (സ്പോർട്സ് കൺവീനർ), സേതു വിദ്യാസാഗർ (PRO), ഉമ്മച്ചൻ മാത്യു (ഐ ടി അഡ്മിൻ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കമ്മിറ്റി അംഗങ്ങളായി ഷീജ ജോസഫ്, ടോമി കോക്കാട്ട്, സിജു തടത്തിൽ വർക്കി, രാജു ഡേവിഡ് പൈനാടത്ത്, സന്തോഷ് ജേക്കബ്ബ്, ജിമ്മി വർഗ്ഗീസ്, ഡിറ്റോ ജോസ്, ഇസ്മയിൽ കുഴിച്ചാൽ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി ജോൺ പി. ജോണിനെ തിരഞ്ഞെടുത്തു. റോയി ജോർജ്, മനു മാത്യു, ജോസി കാരക്കാട്ട്, ജോസുകുട്ടി ജോസഫ്, ഷിബു ജോൺ എന്നിവരാണ് ട്രസ്റ്റി ബോർഡിലെ മറ്റ് അംഗങ്ങൾ. റോജി പുളിക്കൽ, സൈജു തോമസ് എന്നിവർ ഇന്റേണൽ ഓഡിറ്റേഴ്സായും ജോർജ് എം. ജോർജ്, സിജു മാത്യു എന്നിവർ എക്സ് ഓഫീഷ്യോ അംഗങ്ങളായും പ്രവർത്തിക്കും. പുതിയ ഭരണസമിതിക്ക് മുൻ പ്രസിഡന്റ് ജോർജ് എം. ജോർജ് ആശംസകൾ നേർന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New committee for toronto malayali association



