📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി

Canada Varthakal by Canada Varthakal
February 10, 2026
in Health
Reading Time: 1 min read
ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി

image credits - ctv

ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിനുമായി ഉപയോഗിക്കുന്ന മരുന്നുകളായ ഓസെംപിക്, വെഗോവി, റൈബെൽസസ് എന്നിവയുടെ ഉപയോഗം കാഴ്ചനഷ്ടത്തിന് കാരണമായേക്കാമെന്ന് ബ്രിട്ടീഷ് ഔഷധ നിയന്ത്രണ ഏജൻസിയായ MHRA മുന്നറിയിപ്പ് നൽകി. സെമാഗ്ലൂട്ടൈഡ് അടങ്ങിയ ഈ മരുന്നുകൾ ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന ‘NAION’ എന്ന അത്യപൂർവ്വ അവസ്ഥയ്ക്ക് വഴിവെച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന കാഴ്ച മങ്ങലോ വേദനയില്ലാത്ത കാഴ്ചനഷ്ടമോ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഏജൻസി നിർദ്ദേശിച്ചു.

മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ ശരീരഭാരം കുറയ്ക്കാൻ മാത്രമായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോഴും ഈ അപകടസാധ്യത നിലനിൽക്കുന്നതായി ഡ്രഗ് സേഫ്റ്റി എപ്പിഡെമിയോളജിസ്റ്റ് ഡോ. മഹ്യാർ എത്തിമിനാൻ അറിയിച്ചു. പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ളവരിൽ ഈ സാധ്യത കൂടുതലാണെന്നും അദ്ദേഹം വിലയിരുത്തി. പഠന റിപ്പോർട്ടുകൾ പ്രകാരം, സെമാഗ്ലൂട്ടൈഡ് സ്വീകരിക്കുന്ന പതിനായിരത്തിൽ ഒരാളിൽ മാത്രമേ ഈ പാർശ്വഫലം കണ്ടു വരാൻ സാധ്യതയുള്ളൂ. കാഴ്ചയിൽ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാൽ രോഗികൾ അടിയന്തരമായി വിദഗ്ധ ചികിത്സ തേടണമെന്ന് MHRA ചീഫ് സേഫ്റ്റി ഓഫീസർ ഡോ. ആലിസൺ കേവ് നിർദ്ദേശിച്ചു.

ADVERTISEMENT

2018-ൽ ബ്രിട്ടനിൽ സെമാഗ്ലൂട്ടൈഡ് അനുവദിച്ചത് മുതൽ 2025 ഓഗസ്റ്റ് വരെ മരുന്നുമായി ബന്ധപ്പെട്ട കാഴ്ചവൈകല്യത്തിന്റെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് ജി.എൽ.പി-1 മരുന്നുകൾക്കും സമാനമായ പ്രശ്നമുണ്ടോ എന്ന് ഏജൻസി പരിശോധിച്ചുവരികയാണ്. കാനഡയിൽ ഇതുവരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവില്ലെന്ന് ഡോ. എത്തിമിനാൻ പറഞ്ഞു. അതേസമയം, കാനഡയിൽ ഓസെംപിക്, വെഗോവി എന്നിവ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ലഭ്യമാകൂ എന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ADVERTISEMENT

മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കപ്പെടുന്നതിനെതിരെ ഹെൽത്ത് കാനഡ നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗിക ലോഗോകൾ ദുരുപയോഗം ചെയ്തും വ്യാജമായ അംഗീകാരങ്ങൾ കാണിച്ചും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഡയബറ്റിസ് കാനഡയും ഹെൽത്ത് കാനഡയും അംഗീകരിക്കാത്ത ഉൽപ്പന്നങ്ങൾ ഓൺലൈൻ പരസ്യങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

GLP-1 drugs including Ozempic may cause vision loss; UK agency warns

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.