📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

“പാപ്പനെത്തി മക്കളെ”: 50 കോടി ബജറ്റിൽ എപിക് ഫാൻ്റസി ചിത്രമായി ‘ആട് 3’ വരുന്നു

Canada Varthakal by Canada Varthakal
February 9, 2026
in Movies
Reading Time: 1 min read
adu 3

കൊച്ചി: മലയാളികൾക്കേറെ പ്രിയപ്പെട്ട ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിലെത്തുന്ന ‘ആട് 3’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു എപിക് ഫാൻ്റസി-കോമഡി മൂവിയാണെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പനൊപ്പം അറയ്ക്കൽ അബു, ഡ്യൂഡ്, സാത്താൻ സേവ്യർ തുടങ്ങിയ പ്രിയ കഥാപാത്രങ്ങളെല്ലാം പഴയ അതേ ലുക്കിൽ മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.

കാലത്തിലൂടെയുള്ള സഞ്ചാരമായ ‘ടൈം ട്രാവൽ’ പ്രമേയമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. പഴയകാല ഗെറ്റപ്പിലുള്ള പോസ്റ്ററുകൾ നേരത്തെ പുറത്തുവിട്ടിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. വിദേശ താരങ്ങളുടെ സാന്നിധ്യവും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള വിപുലമായ സാങ്കേതിക സജ്ജീകരണങ്ങളും ചിത്രത്തിലുണ്ടാകും. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം ഹൗസും ചേർന്ന് 50 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 19-ന് ചിത്രം റിലീസ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ADVERTISEMENT

വിജയ് ബാബു, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, വിനായകൻ, അജു വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏകദേശം 160 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പാലക്കാട്, ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായാണ് സിനിമ പൂർത്തിയാക്കുന്നത്. ഷാൻ റഹ്‌മാൻ സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്ന് സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

"Pappanethi Makkare": 'Aadu 3' is coming as an epic fantasy film with a budget of 50 crores
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.