അപ്രതീക്ഷിത നയതന്ത്ര നീക്കങ്ങളിലൂടെ വീണ്ടും ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ സുപ്രധാനമായ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെളിപ്പെടുത്തിയത്. ആഗോള രാഷ്ട്രീയത്തിലും വിപണിയിലും വലിയ മാറ്റങ്ങൾ ലക്ഷ്യം വെച്ചുള്ളതാണ് ഈ പുതിയ നീക്കം.
ഏപ്രിലിൽ നടക്കാനിരിക്കുന്ന തന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി നടന്ന ഈ ചർച്ചയിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തായ്‌വാൻ വിഷയത്തിലെ തർക്കങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. സാമ്പത്തിക മേഖലയിൽ അമേരിക്കയ്ക്ക് നേട്ടമുണ്ടാക്കുന്ന എയർപ്ലെയിൻ എഞ്ചിൻ കൈമാറ്റം, പ്രതിരോധ ഉൽപ്പന്നങ്ങൾ, കാർഷിക വിഭവങ്ങൾ എന്നിവയുടെ ഇറക്കുമതിയും ചർച്ചയായി. അമേരിക്കയിൽ നിന്ന് വൻതോതിൽ സോയാബീൻസ് വാങ്ങാൻ ചൈന സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നു. ലോകം വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ട്രംപിന്റെ ചൈന സന്ദർശനത്തെ നോക്കിക്കാണുന്നത്.
നേരത്തെ ഇന്ത്യയുമായും ട്രംപ് സമാനമായ രീതിയിൽ നിർണ്ണായക വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായും പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന ഉറപ്പും ഈ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Donald Trump and Xi Jinping discuss Ukraine and trade



