വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു വിധിപ്രഖ്യാപനം. റയാൻ റൂത്ത് എന്നയാളാണു പ്രതി. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണു വിധി പ്രഖ്യാപിച്ചത്.
പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസിൽ 7 വർഷം തടവും അനുഭവിക്കണം. മറ്റു മൂന്ന് കുറ്റങ്ങൾക്കുള്ള ശിക്ഷകൾ ഇതോടൊപ്പം അനുഭവിച്ചാൽ മതി. സെപ്റ്റംബറിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി അംഗങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ കോടതി മുറിയിൽവച്ച് സ്വയം കുത്തി പരുക്കേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The accused in the case of attempting to assassinate US President Donald Trump has been sentenced to life imprisonment.



