Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സിഗരറ്റിനെപ്പോലെ മാരകം; ശീതളപാനീയങ്ങൾക്കും മിഠായികൾക്കും നിയന്ത്രണം വേണമെന്ന് പഠനം

Canada Varthakal by Canada Varthakal
February 3, 2026
in World
Reading Time: 1 min read
Soft drinks fill a drink cooler in a convenience store

AP Photo/Elaine Thompson

പുകയില ഉൽപ്പന്നങ്ങളെപ്പോലെ തന്നെ അതീവ അപകടകാരികളായ അൾട്രാ പ്രോസസ്ഡ് ഭക്ഷണപദാർത്ഥങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പുതിയ പഠനം ആവശ്യപ്പെടുന്നു. മാരകമായ ഹൃദ്രോഗം, കാൻസർ, പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുന്ന സോഡകൾ, മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയെ സിഗരറ്റിന് തുല്യമായി പരിഗണിക്കണമെന്നാണ് ദ മിൽബാങ്ക് ക്വാർട്ടർലി എന്ന ആരോഗ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. പുകയില കമ്പനികൾ ഉപഭോക്താക്കളെ അടിമകളാക്കാൻ ഉപയോഗിക്കുന്ന അതേ തന്ത്രങ്ങളാണ് ഈ ഭക്ഷണ നിർമ്മാതാക്കളും പിന്തുടരുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

മിഷിഗൺ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസർ ആഷ്‌ലി ഗിയർഹാർട്ടിന്റെ നേതൃത്വത്തിൽ നടന്ന ഈ പഠനം, ഇത്തരം ഭക്ഷണങ്ങൾ സ്വാഭാവികമായ പോഷകങ്ങൾ അടങ്ങിയവയല്ലെന്നും മറിച്ച് ഉപഭോക്താക്കളിൽ വീണ്ടും വീണ്ടും കഴിക്കാനുള്ള ആസക്തിയുണ്ടാക്കാൻ വേണ്ടി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടവയാണെന്നും വെളിപ്പെടുത്തുന്നു. പുകയില ഉൽപ്പന്നങ്ങൾ നിക്കോട്ടിൻ രക്തത്തിലേക്ക് എത്തിക്കുന്ന വേഗതയ്ക്ക് സമാനമായാണ് ഈ ഭക്ഷണങ്ങൾ പഞ്ചസാരയും കൊഴുപ്പും ശരീരത്തിൽ എത്തിക്കുന്നത്. നാരുകളും പ്രോട്ടീനും നീക്കം ചെയ്ത് നിർമ്മിക്കുന്ന ഇത്തരം പദാർത്ഥങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്യുന്നു. ഈ ശാരീരിക മാറ്റം പുകയില ഉപയോഗിക്കുന്നവർ അനുഭവിക്കുന്ന വിത്‌ഡ്രോവൽ ലക്ഷണങ്ങൾക്ക് തുല്യമാണെന്ന് ഗവേഷകർ പറയുന്നു.

ADVERTISEMENT

പുകയില കമ്പനികൾ ‘ലൈറ്റ്’ അല്ലെങ്കിൽ ‘ലോ ടാർ’ സിഗരറ്റുകൾ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത് പോലെ, ഭക്ഷണ നിർമ്മാതാക്കൾ ‘ലോ ഫാറ്റ്’, ‘ഷുഗർ ഫ്രീ’ തുടങ്ങിയ ലേബലുകൾ ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ അപകടസാധ്യത മറച്ചുവെക്കുന്നു. ഇതിനെ ‘ഹെൽത്ത് വാഷിംഗ്’ എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. അതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ കമ്പനികൾ സ്വയം വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് മാത്രം കാര്യമില്ലെന്നും സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ വേണമെന്നും പഠനം ശുപാർശ ചെയ്യുന്നു.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ നിരോധിക്കുക, പോഷകഗുണമില്ലാത്ത ഭക്ഷണങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുക, സ്‌കൂളുകളിലും ആശുപത്രികളിലും ഇവയുടെ ലഭ്യത പരിമിതപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഗവേഷകർ മുന്നോട്ട് വെക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ഇത്തരം വ്യവസായങ്ങളെ നിയന്ത്രിക്കാൻ പുകയില നിയന്ത്രണ നിയമങ്ങൾക്ക് സമാനമായ ഗൗരവത്തോടെയുള്ള സമീപനം അത്യാവശ്യമാണെന്ന് പഠനം അടിവരയിടുന്നു.

Ultraprocessed foods like sodas and sweets should be regulated like cigarettes: study

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചാടുംമുമ്പേ എഐ തിരിച്ചറിയും; ഹാൻ നദിയിൽ ജീവൻ കാക്കാൻ സ്മാർട്ട് കാവൽ
World

ചാടുംമുമ്പേ എഐ തിരിച്ചറിയും; ഹാൻ നദിയിൽ ജീവൻ കാക്കാൻ സ്മാർട്ട് കാവൽ

by Canada Varthakal
July 30, 2026
Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.