വനിത പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തവണയും ഫൈനൽ ബെർത്ത് ഉറപ്പാക്കി ഡൽഹി ക്യാപിറ്റൽസ് കരുത്തറിയിച്ചു. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഡൽഹിയുടെ മുന്നേറ്റം. ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി അനായാസം മറികടന്നു. 43 റൺസ് നേടിയ ലിസില്ലെ ലീയും 41 റൺസുമായി തിളങ്ങിയ ക്യാപ്റ്റൻ ജമീമ റോഡ്രിഗ്‌സുമാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്.
വ്യാഴാഴ്ച നടക്കുന്ന തീപാറുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഡൽഹിയുടെ എതിരാളികൾ. കഴിഞ്ഞ മൂന്ന് സീസണുകളിലും കൈവിട്ടുപോയ കിരീടം ഇത്തവണ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന വാശിയിലാണ് ഡൽഹി ക്യാപിറ്റൽസ്. എന്നാൽ സ്മൃതി മന്ഥനയുടെ നേതൃത്വത്തിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബംഗളൂരു എത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Women’s Premier League; Delhi Capitals reach final



