📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാഴ്ചമറച്ച് മഞ്ഞുവീഴ്ച; മണിക്കൂറിൽ 90 കി.മീ വേഗതയിൽ കാറ്റ്, വിറങ്ങലിച്ച് അറ്റ്‌ലാന്റിക് കാനഡ

Canada Varthakal by Canada Varthakal
February 1, 2026
in Canada, Newfoundland and Labrador, Nova Scotia
Reading Time: 1 min read
winter-storm

ഹാലിഫാക്സ്: കാനഡയുടെ അറ്റ്‌ലാന്റിക് തീരദേശ മേഖലകളിൽ വീണ്ടും കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കരുത്തുറ്റ ‘നോർ ഈസ്റ്റർ’ (Nor’easter) കൊടുങ്കാറ്റിന്റെ വരവോടെ നോവ സ്കോഷ്യ, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ലാംബ്രഡോറിലെ ഹാപ്പി വാലി-ഗൂസ് ബേയുടെ വടക്കൻ മേഖലകളായ പോസ്റ്റ്‌വിൽ, മാക്കോവിക്ക് എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ പത്ത് സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ കാറ്റും കാഴ്ചപരിധി കുറഞ്ഞതും (Low visibility) ഈ മേഖലകളിൽ ഗതാഗതത്തെയും ജനജീവിതത്തെയും കാര്യമായി ബാധിച്ചു. ന്യൂഫൗണ്ട്‌ലാൻഡിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ചയോടെ 35 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അവലോൺ, ബുറിൻ പെനിൻസുലകളിൽ താമസിക്കുന്നവർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Environment Canada) പ്രത്യേക മുന്നറിയിപ്പ് നൽകി.

ADVERTISEMENT

നോവ സ്കോഷ്യയിൽ ഇന്ന് രാത്രിയോടെ 15 മുതൽ 35 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വടക്കൻ നോവ സ്കോഷ്യയിലും കേപ് ബ്രെട്ടൻ ദ്വീപിലും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.സാഹചര്യം വിലയിരുത്താനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി നോവ സ്കോഷ്യ പവർ തങ്ങളുടെ എമർജൻസി ഓപ്പറേഷൻസ് സെന്റർ പ്രവർത്തനക്ഷമമാക്കി.

ADVERTISEMENT

വൈദ്യുതി ബന്ധം തടസ്സപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് അധികൃതരുടെ ഈ നീക്കം. മഞ്ഞുവീഴ്ച കടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഭരണകൂടം നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ശീതക്കാറ്റ് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

article-atlantic-canada-weather-winter-storm

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: winter-storm
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി
Newfoundland and Labrador

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി

by Canada Varthakal
May 15, 2026
കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ
Canada

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

by Canada Varthakal
May 15, 2026
ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്
Canada

ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.