Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കൺസർവേറ്റീവ് പാർട്ടി നേതൃത്വ വോട്ടെടുപ്പ്: അംഗങ്ങളെ അഭിസംബോധന ചെയ്ത് പിയറി പൊയിലീവ്രെ

Canada Varthakal by Canada Varthakal
January 30, 2026
in Alberta
Reading Time: 1 min read
കൺസർവേറ്റീവ് പാർട്ടി നേതൃത്വ വോട്ടെടുപ്പ്: അംഗങ്ങളെ അഭിസംബോധന ചെയ്ത് പിയറി പൊയിലീവ്രെ

image credits by the globe and mail

കാൽഗറി: ഏപ്രിലിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി ഭരണഘടന പ്രകാരമുള്ള നേതൃത്വ പരിശോധന നേരിടാൻ കാൽഗറിയിൽ ഒത്തുകൂടി കൺസർവേറ്റീവ് പ്രതിനിധികൾ. കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ നേതൃത്വ വോട്ടെടുപ്പിനെ നേരിടുകയാണ്. കാൽഗറിയിൽ നടന്ന പാർട്ടിയുടെ വാർഷിക കൺവെൻഷനിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി 24 പുതിയ സീറ്റുകൾ നേടിയെങ്കിലും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അടുത്ത കൺവെൻഷനിൽ നേതാവ് വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന പാർട്ടി നിയമപ്രകാരമാണ് ഈ നടപടി.

2022 സെപ്റ്റംബറിൽ 68.15 ശതമാനം വോട്ട് നേടിയാണ് പൊയിലീവ്രെ പാർട്ടി നേതൃത്വത്തിലെത്തിയത്. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ 2005-ൽ നേരിട്ട സമാനമായ വോട്ടെടുപ്പിൽ 84 ശതമാനം പിന്തുണ ഉറപ്പാക്കിയിരുന്നു. താൻ വോട്ടെടുപ്പിൽ മികച്ച വിജയം നേടുമെന്ന് പൊയിലീവ്രെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, പാർട്ടിയിൽ തുടരാൻ ആവശ്യമായ കുറഞ്ഞ പിന്തുണ എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പൊയിലീവ്രെ പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്ന് ഹൗസ് ലീഡർ ആൻഡ്രൂ ഷീർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

കാനഡയിൽ 2026-ൽ ഒരു പൊതുതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് കൺസർവേറ്റീവ് ക്യാമ്പയിൻ മാനേജർ സ്റ്റീവ് ഔട്ട്‌ഹൗസ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഭരണകാലാവധി ബാക്കിയുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം തിരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കാമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിലെ തിരഞ്ഞെടുപ്പിൽ പൊയിലീവ്രെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ആഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ പാർലമെന്റിലെത്തിയിരുന്നു.

നാനോസ് റിസർച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലിബറൽ പാർട്ടി 39.2 ശതമാനം പിന്തുണയുമായി മുന്നിലാണ്. കൺസർവേറ്റീവ് പാർട്ടിക്ക് 35.2 ശതമാനം പിന്തുണയാണുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മുൻഗണനയിൽ മാർക്ക് കാർണി 52.8 ശതമാനം പിന്തുണയോടെ ബഹുദൂരം മുന്നിലാണ്. ഈ വിഭാഗത്തിൽ പിയറി പൊയിലീവ്രെ 24.8 ശതമാനം പിന്തുണ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഫണ്ട് ശേഖരണത്തിൽ കൺസർവേറ്റീവ് പാർട്ടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 2025-ൽ 3,27,000 സംഭാവനകളിലൂടെ 48 മില്യൺ ഡോളറാണ് പാർട്ടി സമാഹരിച്ചത്. ഇതേ കാലയളവിൽ ലിബറൽ പാർട്ടി 29 മില്യൺ ഡോളർ ശേഖരിച്ചു. അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്നും ലിബറലുകൾ അവഗണിച്ച ജനവിഭാഗങ്ങൾക്കായി പോരാട്ടം തുടരുമെന്നും പിയറി പൊയിലീവ്രെ പ്രസ്താവനയിൽ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Conservative Party leadership vote: Pierre Poilievre addresses members

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.