📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

മോഹൻലാലിന്റെ അടുത്ത ചിത്രം ദൃശ്യം 3 യോ പേട്രിയറ്റോ അല്ല; സർപ്രൈസ് പ്രഖ്യാപനവുമായി താരം

Canada Varthakal by Canada Varthakal
January 27, 2026
in Movies
Reading Time: 1 min read
mohalal

കൊച്ചി : ആരാധകർ കാത്തിരിക്കുന്ന ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങൾക്ക് മുൻപായി മോഹൻലാലിന്റെ മറ്റൊരു ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ‘ഉദയനാണ് താര’മാണ് 4K ഡോൾബി അറ്റ്‌മോസ് മികവോടെ ഫെബ്രുവരി 6-ന് വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങൾ ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ റീ-റിലീസ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്നീ ചിത്രങ്ങൾ ഏപ്രിൽ മാസത്തിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ദൃശ്യം 3 ഏപ്രിൽ രണ്ടിനും പേട്രിയറ്റ് ഏപ്രിൽ 23-നും തിയേറ്ററുകളിലെത്തും. എന്നാൽ ഇതിനിടയിലാണ് ആരാധകർക്ക് ആവേശം പകർന്ന് 2005-ലെ ഹിറ്റ് ചിത്രം വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ റീ-റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ADVERTISEMENT

റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. ന്യൂ സൂര്യ ഫിലിംസാണ് ഇപ്പോൾ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ റീ-റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. ആധുനിക ദൃശ്യ-ശ്രാവ്യ നിലവാരത്തിലേക്ക് ചിത്രം മാറ്റിയതോടെ പുതിയ കാലത്തെ പ്രേക്ഷകർക്കും ഇതൊരു പുത്തൻ അനുഭവമാകുമെന്ന് വിതരണക്കാർ വ്യക്തമാക്കി.

ADVERTISEMENT

മലയാള സിനിമാ ലോകത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച ‘ഉദയനാണ് താരം’ ശ്രീനിവാസന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. ഉദയഭാനുവായി മോഹൻലാലും സരോജ് കുമാറായി ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. മികച്ച നവാഗത സംവിധായകൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം, ദീപക് ദേവിന്റെ സംഗീതവും ഗാനങ്ങളും കൊണ്ടും ശ്രദ്ധേയമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Mohanlal's next film is not Drishyam 3 or Patriot; The actor makes a surprise announcement
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.