📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

കുടുംബവഴക്ക്: യുഎസിൽ ഭാര്യയെയും 3 ബന്ധുക്കളെയും വെടിവെച്ചുകൊന്ന ഇന്ത്യൻ വംശജൻ പിടിയിൽ

Canada Varthakal by Canada Varthakal
January 24, 2026
in World
Reading Time: 1 min read
കുടുംബവഴക്ക്: യുഎസിൽ ഭാര്യയെയും 3 ബന്ധുക്കളെയും വെടിവെച്ചുകൊന്ന ഇന്ത്യൻ വംശജൻ പിടിയിൽ

image credits by hindusthan times

ജോർജിയ: ജോർജിയയിലുള്ള അറ്റ്ലാന്റയിലെ ഗ്വിനെറ്റ് കൗണ്ടിയിൽ കുടുംബതർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനാണ് ഭാര്യയേയും ബന്ധുക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച പുലർച്ചെ 2.30 യോടെയാണ് സംഭവം നടന്നത് . ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയായ 51 വയസ്സുകാരൻ വിജയ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് കുമാറിന്റെ ഭാര്യ മീനു ഡോഗ്ര (43), ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ഗ്വിനെറ്റ് കൗണ്ടി പോലീസിന്റെ റിപ്പോർട്ട് പ്രകാരം അറ്റ്ലാന്റയിൽ താമസിക്കുന്ന പ്രതി വിജയ് കുമാറും ഭാര്യ മീനു ഡോഗ്രയും തമ്മിൽ വീട്ടിൽ വെച്ച് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 12 വയസ്സുള്ള മകനോടൊപ്പം ഇവർ ബ്രൂക്ക് ഐവി കോർട്ടിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തി. ഇവിടെ വെച്ചാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട നാല് പേരുടെയും പേരുവിവരങ്ങൾ പ്രകാരം ഇവർ ഇന്ത്യൻ വംശജരാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഒരാൾക്ക് മാത്രമാണ് നിലവിൽ ഔദ്യോഗികമായി പൗരത്വം സ്ഥിരീകരിച്ചിട്ടുള്ളത്.

ADVERTISEMENT

വെടിവെപ്പ് നടക്കുമ്പോൾ കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയുടെ 12 വയസ്സുള്ള മകനാണ് 911 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുമ്പോൾ 12, 9, 7 വയസ്സുള്ള മൂന്ന് കുട്ടികൾ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു. ഈ കുട്ടികൾ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT

മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് എക്സിലൂടെ (X) അറിയിച്ചു. ഈ ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കുറ്റവാളിയെ പിടികൂടിയതായും കോൺസുലേറ്റ് വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരിൽ ആരാണ് ഇന്ത്യൻ പൗരനെന്ന് കോൺസുലേറ്റ് വെളിപ്പെടുത്തിയിട്ടില്ല.

സംഭവസ്ഥലത്തിന് തൊട്ടടുത്ത് വെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, കുട്ടികൾക്കെതിരെയുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വെടിവെപ്പിന് പിന്നിൽ മറ്റ് പ്രതികളില്ലെന്നും കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Family feud: Indian-origin man arrested for shooting wife and 3 relatives in US

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ
World

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ

by Canada Varthakal
May 20, 2026
ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!
World

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!

by Canada Varthakal
May 20, 2026
തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്
World

തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.