📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

അത്യാവശ്യമല്ലാത്ത കോളുകൾ ഇനി AI കൈകാര്യം ചെയ്യും; ടൊറന്റോ പോലീസിൽ പുതിയ പരിഷ്കാരം

Canada Varthakal by Canada Varthakal
January 23, 2026
in Toronto
Reading Time: 1 min read
phone

ടൊറന്റോ : മിനിറ്റുകളോളം ഫോൺ ലൈനിൽ കാത്തിരുന്നിട്ടും പോലീസ് സഹായം ലഭിക്കാത്ത സാഹചര്യം ഇനി ടൊറന്റോ നഗരത്തിൽ ഉണ്ടാവില്ല. ടൊറന്റോ പോലീസ് സർവീസിന്റെ (TPS) അത്യാവശ്യമല്ലാത്ത (Non-emergency) സേവനങ്ങൾക്കായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം ഫെബ്രുവരി മുതൽ പ്രവർത്തനം ആരംഭിക്കും.

നിലവിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കായി പോലീസിനെ വിളിക്കുമ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു എന്ന വ്യാപക പരാതിയെത്തുടർന്നാണ് ഈ പരിഷ്കാരം. *877 എന്ന നമ്പറിലേക്ക് വിളിക്കുന്നവർക്ക് ഇനി മുതൽ ഉടൻ തന്നെ AI സംവിധാനത്തിലൂടെ മറുപടി ലഭിക്കും. ‘ഹൈപ്പർ’ (Hyper) എന്ന കനേഡിയൻ കമ്പനിയാണ് ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. ആപ്പിളിന്റെ സിരി (Siri) അല്ലെങ്കിൽ ആമസോണിന്റെ അലക്സ (Alexa) എന്നിവയ്ക്ക് സമാനമായ രീതിയിലായിരിക്കും ഈ ഓട്ടോമേറ്റഡ് വോയിസ് സംവിധാനം പ്രവർത്തിക്കുക.

ADVERTISEMENT

അത്യാവശ്യമല്ലാത്ത കോളുകൾ AI കൈകാര്യം ചെയ്യുന്നതോടെ, 911 പോലുള്ള അടിയന്തര സേവനങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനാകുമെന്ന് ടൊറന്റോ പോലീസ് സർവീസ് ബോർഡ് ചെയർ ഷെല്ലി കാരോൾ അറിയിച്ചു. ഇതോടെ ജീവൻരക്ഷാ സന്ദേശങ്ങൾക്കും അപകട കോളുകൾക്കും വേഗത്തിൽ മറുപടി നൽകാൻ സാധിക്കും. അതേസമയം, 911 അടിയന്തര നമ്പറിലേക്ക് വിളിക്കുമ്പോൾ മുൻപത്തെപ്പോലെ തന്നെ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് സംസാരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

എന്നാൽ, AI സംവിധാനം സന്ദർഭത്തിനനുസരിച്ച് കൃത്യമായി പ്രതികരിക്കുമോ എന്ന കാര്യത്തിൽ ചില വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സാധാരണ വിളിക്കുന്ന ഒരു കോൾ പെട്ടെന്ന് അടിയന്തര സാഹചര്യമായി മാറിയാൽ AI അത് എങ്ങനെ തിരിച്ചറിയും എന്നതാണ് പ്രധാന ചോദ്യം. ഇത്തരം സാഹചര്യങ്ങളിൽ കോൾ ഉടൻ തന്നെ മനുഷ്യ ഓപ്പറേറ്റർക്ക് കൈമാറാനുള്ള ക്രമീകരണം ഉണ്ടെന്ന് ഹൈപ്പർ സിഇഒ ബെൻ സാൻഡേഴ്സ് വിശദീകരിച്ചു. വിളിക്കുന്നവരുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

AI will now handle non-urgent calls; New reform in Toronto police

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026
ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി
Toronto

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി

by Canada Varthakal
May 18, 2026
ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
Toronto

ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.