ലണ്ടൻ: ഭാഗ്യപരീക്ഷണത്തിനായി ഓൺലൈൻ ലേലത്തിൽ പങ്കെടുത്തു കാർ വാങ്ങുന്നത് ചിലപ്പോഴെങ്കിലും വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് വഴിമാറാം. ലണ്ടനിലെ വെംബ്ലിയിൽ ഏകദേശം 32 ലക്ഷം രൂപയ്ക്ക് (30,000 പൗണ്ട്) ലേലത്തിൽ വാങ്ങിയ മെഴ്സിഡസ് ബെൻസ് GLE പ്ലഗ്-ഇൻ ഹൈബ്രിഡ് കാറാണ് ഉടമയെ മാസങ്ങളോളം വലച്ചത്. പുത്തൻ വിപണിയിൽ ഏകദേശം ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഈ ലക്ഷ്വറി എസ്യുവി, നേരിയ തകരാറുകൾ പരിഹരിച്ചാൽ ലാഭകരമായി മറിച്ചുവിൽക്കാം എന്ന പ്രതീക്ഷയിലാണ് ഉടമ സ്വന്തമാക്കിയത്. എന്നാൽ ബോഡി വർക്കുകൾ പൂർത്തിയായിട്ടും വാഹനം സ്റ്റാർട്ടാവാത്തത് ഉടമയെ കടുത്ത പ്രതിസന്ധിയിലാക്കി.
വാഹനം വാങ്ങി നാലുമാസം പിന്നിട്ടിട്ടും തകരാർ കണ്ടെത്താൻ പല മെക്കാനിക്കുകൾക്കും സാധിച്ചില്ല. ഡാഷ്ബോർഡിൽ ലൈറ്റുകൾ തെളിയാതിരുന്നതും ഹൈബ്രിഡ് സിസ്റ്റം സേഫ്റ്റി മോഡിൽ ലോക്ക് ആയതും പ്രശ്നം സങ്കീർണ്ണമാക്കി. പിന്നിലുണ്ടായ ചെറിയ അപകടത്തെത്തുടർന്ന് ലേലത്തിനെത്തിയ വാഹനത്തിന്റെ മെക്കാനിക്കൽ തകരാറുകൾ പുറമെനിന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല. പ്രമുഖ മെക്കാനിക്കുകൾ വരെ കൈവിട്ടതോടെ, വൻ തുക മുടക്കി വാങ്ങിയ വാഹനം വെറുമൊരു ഇരുമ്പ് കൂമ്പാരമായി മാറുമോ എന്ന ഭയത്തിലായിരുന്നു ഉടമ.
ഒടുവിൽ ‘OGS & Mechanics’ എന്ന യൂട്യൂബ് ചാനലിലെ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് വില്ലനെ കണ്ടെത്തിയത്. മുൻപ് കാർ നന്നാക്കാൻ ശ്രമിച്ചവർ വരുത്തിയ പിഴവുകളാണ് സ്ഥിതി വഷളാക്കിയത്. വാഹനത്തിലെ പ്രധാന കൺട്രോൾ യൂണിറ്റിന് പകരം മറ്റൊരു സെക്കൻഡ് ഹാൻഡ് പാർട്സ് വെച്ചുപിടിപ്പിച്ചത് സോഫ്റ്റ്വെയറുകൾ തമ്മിലുള്ള പൊരുത്തക്കേടിന് കാരണമായി.
മെഴ്സിഡസ് ബെൻസിന്റെ സങ്കീർണ്ണമായ ഡിജിറ്റൽ സംവിധാനത്തിൽ ചാർജറുകളും ഇൻവെർട്ടറുകളും കമ്പ്യൂട്ടറുമായി സിങ്ക് ആവാത്തതായിരുന്നു യഥാർത്ഥ പ്രശ്നം. വിദഗ്ധമായ ഇടപെടലിലൂടെ ഈ സോഫ്റ്റ്വെയർ തകരാറുകൾ പരിഹരിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആഡംബര കാർ നിരത്തിലിറങ്ങിയത്.
Man buys Mercedes-Benz for €35,000 at auction—and uncovers the painful truth months later
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82









