📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

കഫ് സിറപ്പിൽ മാരക വിഷാംശം; ‘ആൽമണ്ട് കിറ്റിന്’ തമിഴ്‌നാട്ടിൽ നിരോധനം

Canada Varthakal by Canada Varthakal
January 19, 2026
in Health
Reading Time: 1 min read
കഫ് സിറപ്പിൽ മാരക വിഷാംശം; ‘ആൽമണ്ട് കിറ്റിന്’ തമിഴ്‌നാട്ടിൽ നിരോധനം

ചെന്നൈ: പ്രമുഖ കഫ് സിറപ്പായ ‘ആൽമണ്ട് കിറ്റ്’ (Almond Kit) ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാമെന്ന കണ്ടെത്തലിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ ഇതിന്റെ നിർമ്മാണവും വിതരണവും നിരോധിച്ചു. സിറപ്പിൽ മാരക വിഷാംശമായ ഈതലീൻ ഗ്ലൈക്കോൾ (Ethylene Glycol) ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്നാണ് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റിന്റെ അടിയന്തര നടപടി. ബിഹാറിലെ വൈശാലി ആസ്ഥാനമായുള്ള ‘ട്രൈഡസ് റെമഡീസ്’ (Tridus Remedies) നിർമ്മിച്ച സിറപ്പിനെതിരെയാണ് നിലവിൽ നടപടി എടുത്തിരിക്കുന്നത്.

മരുന്നിലെ വിഷാംശം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ മാരകമായി ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കുട്ടികളിൽ അലർജി, ജലദോഷം എന്നിവയ്ക്ക് വ്യാപകമായി നൽകി വന്നിരുന്ന സിറപ്പാണിത്. ഇതിന്റെ ഉപയോഗം ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമായേക്കാം. 2025 ജനുവരിയിൽ നിർമ്മിച്ച AL-24002 എന്ന ബാച്ചിൽപ്പെട്ട മരുന്നുകൾക്കാണ് ഇപ്പോൾ കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളോടും ആശുപത്രികളോടും ഫാർമസികളോടും ഈ മരുന്നിന്റെ വിൽപ്പന ഉടനടി നിർത്തിവെക്കാൻ നിർദ്ദേശിച്ചു. നിലവിൽ ഈ മരുന്ന് കൈവശമുള്ളവർ അവ സുരക്ഷിതമായി നശിപ്പിക്കുന്നതിനോ അധികൃതർക്ക് കൈമാറുന്നതിനോ നടപടി സ്വീകരിക്കണം. ഇതേ ബാച്ചിൽപ്പെട്ട മരുന്ന് ഉപയോഗിച്ച ആരെങ്കിലും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

മരുന്നിനെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിനും വിവരങ്ങൾ തേടുന്നതിനുമായി തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റുമായി ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് വിഷാംശമുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ പരിശോധനകളും സുരക്ഷാ നടപടികളും കർശനമാക്കിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Cough syrup contains deadly poison; ‘Almond Kit’ banned in Tamil Nadu

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.