Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഇനി ഇൻജക്ഷന് പകരം ഗുളിക; പ്രതിദിന GLP-1 ഗുളികക്ക് അനുമതി നൽകി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
January 13, 2026
in Health
Reading Time: 1 min read
pilles

ഒട്ടാവ: രാജ്യത്ത് ആദ്യമായി ദിവസേന കഴിക്കാവുന്ന GLP-1 (Glucagon-like peptide-1) ഗുളികയ്ക്ക് അംഗീകാരം നൽകി ഹെൽത്ത് കാനഡ. ടൈപ്പ് 2 പ്രമേഹ ചികിത്സയിലും മുതിർന്നവരിലെ ഹൃദയാരോഗ്യ ഭീഷണി കുറയ്ക്കുന്നതിലും നിർണ്ണായക ചുവടുവെപ്പുമായാണ് ഹെൽത്ത് കാനഡ ഈ അംഗികരം നൽകിയത്. ‘റൈബെൽസസ്’ (Rybelsus) എന്ന പേരിലറിയപ്പെടുന്ന ഈ സെമാഗ്ലൂട്ടൈഡ് ഗുളിക, പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്‌ക് ആണ് വിപണിയിലെത്തിക്കുന്നത്. ഇതുവരെ ഇഞ്ചക്ഷൻ രൂപത്തിൽ മാത്രം ലഭ്യമായിരുന്ന ഈ മരുന്ന് ഇനി മുതൽ ഗുളിക രൂപത്തിലും ലഭ്യമാകുമെന്നത് രോഗികൾക്ക് വലിയ ആശ്വാസമാകും.

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലും, ഒപ്പം ഹൃദയസംബന്ധമായ രോഗങ്ങളോ അത്തരം രോഗസാധ്യതകളോ ഉള്ളവരിലുമാണ് ഈ മരുന്ന് ഉപയോഗിക്കാൻ അനുമതിയുള്ളത്. നിലവിൽ പ്രചാരത്തിലുള്ള ഓസെംപിക് (Ozempic), വെഗോവി (Wegovy) എന്നീ ഇഞ്ചക്ഷൻ മരുന്നുകളുടെ അതേ വിഭാഗത്തിൽപ്പെടുന്നതാണ് ഈ ഗുളികയും. 9,650 രോഗികളിൽ നടത്തിയ വിപുലമായ പരീക്ഷണങ്ങൾക്കൊടുവിലാണ് റൈബെൽസസ് ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയത്.

ADVERTISEMENT

ആഹാരനിയന്ത്രണത്തോടും വ്യായാമത്തോടും ഒപ്പം ഈ ഗുളിക ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യക്ഷമമായി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. അതേസമയം, അമിതവണ്ണം കുറയ്ക്കുന്നതിനായി ‘വെഗോവി’യുടെ ഗുളികരൂപം വിപണിയിലിറക്കാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അതിന് നിലവിൽ അംഗീകാരമായിട്ടില്ല. അമേരിക്കയിൽ കഴിഞ്ഞ മാസം ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഇത്തരം ഗുളികകൾക്ക് എഫ്.ഡി.എ (FDA) അംഗീകാരം നൽകിയിരുന്നു.

ഗുളികകൾ ഉപയോഗിക്കുന്നത് രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമാണെങ്കിലും, ഇഞ്ചക്ഷനെ അപേക്ഷിച്ച് ഇവയ്ക്ക് ഫലപ്രാപ്തി അല്പം കുറവായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മരുന്ന് ഗുളികയായി കഴിക്കുമ്പോൾ വയറ്റിലെ ആസിഡുകൾ കാരണം അതിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, ശരീരത്തിന് ആവശ്യമായ ഫലം കിട്ടാൻ കുത്തിവെപ്പിനേക്കാൾ ഉയർന്ന അളവിലുള്ള ഗുളിക നൽകേണ്ടി വരുമെന്ന് ടൊറന്റോ സർവകലാശാലയിലെ വിദഗ്ധർ വിശദീകരിക്കുന്നു. കൂടാതെ, ഈ മരുന്ന് പെട്ടെന്ന് നിർത്തുന്നത് കുറഞ്ഞ ശരീരഭാരം വീണ്ടും കൂടാൻ കാരണമായേക്കാം. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Now a pill instead of an injection; Health Canada approves daily GLP-1 pills
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hot Tea
Health

പതിവായി ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? കാൻസർ സാധ്യത മൂന്നിരട്ടിയെന്ന് ഓക്സ്ഫോർഡ് പഠനം

by Canada Varthakal
September 11, 2026
drug
Health

കാൻസർ രോഗികളിലെ ക്ഷീണം മറികടക്കാം; ‘റെഡ്സെനോൾ-1 പ്ലസ്’ പരീക്ഷണത്തിന് ഹെൽത്ത് കാനഡയുടെ പച്ചക്കൊടി

by Canada Varthakal
September 12, 2026
Health Canada
Health

അനുമതിയില്ലാത്ത ഗർഭനിരോധന മരുന്നുകളും ആന്റിബയോട്ടിക്കുകളും പിടിച്ചെടുത്തു: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.