📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

വിലയേറിയ ബ്രാൻഡഡ് മരുന്നുകളും ജനറിക് മരുന്നുകളും ഗുണനിലവാരത്തിൽ തുല്യം; പഠന റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
January 13, 2026
in Health
Reading Time: 1 min read
വിലയേറിയ ബ്രാൻഡഡ് മരുന്നുകളും ജനറിക് മരുന്നുകളും ഗുണനിലവാരത്തിൽ തുല്യം; പഠന റിപ്പോർട്ട് പുറത്ത്

image credits by pharmaoffer

ന്യൂഡൽഹി: സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന വിലയേറിയ ബ്രാൻഡഡ് മരുന്നുകളും അവയുടെ കുറഞ്ഞ നിരക്കിലുള്ള ജനറിക് മരുന്നുകളും തമ്മിൽ ഗുണനിലവാരത്തിൽ യാതൊരു വ്യത്യാസവുമില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ജനറിക് മരുന്നുകളെക്കുറിച്ചുള്ള അനാവശ്യ ഭീതിയും അവിശ്വാസവും മൂലം രോഗികൾ ചികിത്സ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചില മുൻനിര ബ്രാൻഡഡ് മരുന്നുകൾക്ക് ജനറിക് മരുന്നുകളേക്കാൾ 14 മടങ്ങ് വരെ വില കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളം ആസ്ഥാനമായുള്ള ‘മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ’ (MESH) എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഈ പഠനം നടത്തിയത്. ‘ദ ലിവർ ഡോക്’ എന്നറിയപ്പെടുന്ന ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ നേതൃത്വത്തിലായിരുന്നു ‘സിറ്റിസൺസ് ജനറിക് വേഴ്സസ് ബ്രാൻഡഡ് ഡ്രഗ്‌സ് ക്വാളിറ്റി പ്രോജക്റ്റ്’ സംഘടിപ്പിച്ചത്. ഹൃദ്രോഗം, പ്രമേഹം, അണുബാധകൾ തുടങ്ങിയവയ്ക്കുള്ള 22 തരം മരുന്നുകളുടെ 131 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന പ്രകാരം വിതരണം ചെയ്യുന്ന സർക്കാർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

ദേശീയ അക്രഡിറ്റേഷൻ ബോർഡിൻ്റെയും യുഎസ് എഫ്ഡിഎയുടെയും അംഗീകാരമുള്ള ലാബുകളിൽ വെച്ച് മരുന്നിലെ ചേരുവകൾ, ലായകശേഷി, അശുദ്ധിയുടെ അളവ് തുടങ്ങിയ അഞ്ച് പ്രധാന ഘടകങ്ങളാണ് പരിശോധിച്ചത്. പരിശോധിച്ച എല്ലാ ജനറിക് മരുന്നുകളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതായും ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമാണെന്നും കണ്ടെത്തി. ബ്രാൻഡഡ് മരുന്നുകൾക്ക് ഒരു ടാബ്‌ലെറ്റിന് ശരാശരി 11.17 രൂപയുള്ളപ്പോൾ ജൻ ഔഷധി മരുന്നുകൾക്ക് വെറും 2.4 രൂപ മാത്രമാണ് വില. പാന്റോപ്രാസോൾ പോലുള്ള മരുന്നുകൾക്ക് ബ്രാൻഡഡ് പതിപ്പിന് 14 മടങ്ങ് വരെ അധികം വില ഈടാക്കുന്നുണ്ട്.

ADVERTISEMENT

മരുന്നുകളുടെ അമിതവില കാരണം രോഗികൾ മരുന്ന് കഴിക്കുന്നത് നിർത്തുന്നതിനും ഡോസുകൾ കൃത്യമായി എടുക്കാതിരിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ ഗുണനിലവാരമുള്ളതാണെന്ന വിവരം രോഗികളിലേക്ക് എത്തിക്കുന്നത് ദീർഘകാല ചികിത്സകൾക്കും രോഗികൾക്ക് ആശ്വാസകരമാകും. വിലയേക്കാൾ ഉപരിയായി ഗുണനിലവാരത്തെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങളും വിശ്വാസവുമാണ് ഈ മേഖലയിൽ ഉണ്ടാകേണ്ടതെന്ന് പഠനത്തിൻ്റെ പിന്നണി പ്രവർത്തകർ വ്യക്തമാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമിതവണ്ണത്തിന് പൂട്ടിടാൻ ‘ട്രിപ്പിൾ ജി’; ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പുതിയ മരുന്ന്’
Health

അമിതവണ്ണത്തിന് പൂട്ടിടാൻ ‘ട്രിപ്പിൾ ജി’; ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പുതിയ മരുന്ന്’

by Canada Varthakal
May 21, 2026
‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.