Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ തരംഗം; ആഗോള തലത്തിൽ 125 കോടി കളക്ഷൻ പിന്നിട്ടു

Canada Varthakal by Canada Varthakal
January 11, 2026
in Movies
Reading Time: 1 min read
ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ തരംഗം; ആഗോള തലത്തിൽ 125 കോടി കളക്ഷൻ പിന്നിട്ടു

image credits by tenvow

കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 125.4 കോടി രൂപ കളക്ഷൻ നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ബോക്സ് ഓഫീസിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് ‘സർവ്വം മായ’ സാക്ഷ്യം വഹിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 62.15 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കി. ഇതോടെ ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ കേരളത്തിൽ നിന്ന് നേടിയ റെക്കോർഡ് (45.31 കോടി) ‘സർവ്വം മായ’ മറികടന്നു. വിദേശ വിപണിയിലും ചിത്രം മികച്ച നേട്ടമാണ് കൈവരിക്കുന്നത്. വിദേശത്തുനിന്ന് മാത്രം ഇതിനോടകം 50 കോടി രൂപ എന്ന നാഴികക്കല്ല് ചിത്രം പിന്നിട്ടു കഴിഞ്ഞു. നിവിൻ പോളിയുടെ സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ കാല ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ആരാധകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നത്.

ADVERTISEMENT

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന പത്താമത്തെ സിനിമ എന്ന പ്രത്യേകതയുമുണ്ട്. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജസ്റ്റിൻ പ്രഭാകരന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും സജീവ് സജി ചമയവും നിർവ്വഹിച്ചിരിക്കുന്നു. കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണയോടെ പ്രദർശനം തുടരുന്ന ചിത്രം വരും ദിവസങ്ങളിലും മികച്ച കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

‘Sarvam Maya’ creates a wave at the box office; crosses 125 crores worldwide

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

by Canada Varthakal
July 23, 2026
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്
Movies

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്

by Canada Varthakal
July 16, 2026
ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!
Movies

ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!

by Canada Varthakal
July 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.