മലയാള സിനിമയിലെ യുവനിരയിലെ പ്രിയതാരങ്ങളായ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘അതിരടി’ മെയ് 15-ന് ആഗോള റിലീസിനെത്തും. ചിത്രത്തിന്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാകും. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായാണ് ഒരുങ്ങുന്നത്.
ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെയും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ‘മിന്നൽ മുരളി’ എന്ന ബഹുഭാഷാ ചിത്രത്തിന് ശേഷം ടൊവിനോ, ബേസിൽ, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ‘സാം ബോയ്’ എന്ന പേരിൽ സ്റ്റൈലിഷ് ലുക്കിലാണ് ബേസിൽ എത്തുന്നത്. കോളേജ് വിദ്യാർത്ഥിയായി ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ടൊവിനോയുടെയും വിനീതിന്റെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും സാമുവൽ ഹെൻറി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. മഷർ ഹംസ (കോസ്റ്റ്യൂം), റൊണക്സ് സേവ്യർ (മേക്കപ്പ്), സുഹൈൽ കോയ (വരികൾ) എന്നിവരും സാങ്കേതിക നിരയിലുണ്ട്. വെക്കേഷൻ കാലത്ത് കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഫെസ്റ്റിവൽ ചിത്രമായിരിക്കും ‘അതിരടി’യെന്നാണ് പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Basil-Tovino-Vineeth’s film ‘Athirady’ to hit theaters on May 15; Cinema world in excitement


