Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

മാർക്ക് കാർണിയുടെ സാമ്പത്തിക നയങ്ങൾ പാളുന്നുവോ? കാനഡയിലെ വൻകിട ബാങ്കുകൾ ആശങ്കയിൽ

Canada Varthakal by Canada Varthakal
January 8, 2026
in Uncategorized
Reading Time: 1 min read
Stefane Marion, left, Beata Caranci and Jean-Francois Perrault during an Economic Club of Canada

credits Laura Proctor/Bloomberg

ടൊറന്റോ: കാനഡയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച പുതിയ ബജറ്റ് നിക്ഷേപകരെ ആകർഷിക്കാൻ പര്യാപ്തമല്ലെന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബുധനാഴ്ച ടൊറന്റോയിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിലാണ് സർക്കാർ നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. നിലവിലെ പരിഷ്കാരങ്ങൾ മുൻ സർക്കാരിന്റെ മോശം നയങ്ങൾ തിരുത്താൻ മാത്രമുള്ളതാണെന്നും രാജ്യത്തിന്റെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കാൻ ഇവയ്ക്ക് കഴിയില്ലെന്നും ടിഡി ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ബിയാറ്റ കാരഞ്ചി തുറന്നടിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭവനനിർമ്മാണം, പ്രതിരോധം തുടങ്ങിയ മേഖലകളിലായി ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുമെന്നാണ് മാർക്ക് കാർണിയുടെ വാഗ്ദാനം. എന്നാൽ ഈ ലക്ഷ്യം ഒട്ടും പ്രായോഗികമല്ലെന്ന് ബാങ്ക് ഓഫ് നോവ സ്കോഷ്യയിലെ പെറോൾട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ നിക്ഷേപ നിരക്ക് നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയാൽ മാത്രമേ ഇത്ര വലിയ തുക സമാഹരിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

രാജ്യത്തെ നികുതി വ്യവസ്ഥയിലെ പോരായ്മകൾ ചെറുകിട വ്യവസായങ്ങളുടെ വളർച്ചയെ തളർത്തുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകി. അഞ്ച് ലക്ഷം ഡോളറിന് മുകളിൽ വരുമാനമുള്ള കമ്പനികൾക്ക് നികുതി ഇളവുകൾ ഇല്ലാത്തത് കാരണം പല സ്ഥാപനങ്ങളും ബോധപൂർവം വളർച്ച പരിമിതപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. ലാഭം വർദ്ധിപ്പിക്കുന്നതിനേക്കാൾ നികുതി ഭാരത്തെ ഭയന്നാണ് പല ബിസിനസ്സുകളും പ്രവർത്തിക്കുന്നതെന്ന് പെറോൾട്ട് പറഞ്ഞു.

എണ്ണ കയറ്റുമതി മേഖലയിലും രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. പടിഞ്ഞാറൻ തീരത്ത് പൈപ്പ്‌ലൈൻ നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കമ്പനികൾ ഇതിൽ വലിയ താൽപ്പര്യം കാട്ടുന്നില്ല. വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും കാനഡയുടെ എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിലെങ്കിലും പുതിയ പൈപ്പ്‌ലൈൻ പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ രാജ്യം വലിയ സാമ്പത്തിക തിരിച്ചടി നേരിടുമെന്ന് നാഷണൽ ബാങ്ക് ഓഫ് കാനഡയിലെ സ്റ്റെഫാൻ മരിയോൺ ഓർമ്മിപ്പിച്ചു.

കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ സർക്കാർ ചില അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ആ വേഗത നഷ്ടപ്പെട്ടതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കൃത്യമായ സമയത്ത് ശക്തമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ലഭിച്ച അവസരങ്ങൾ രാജ്യം നഷ്ടപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Bank Economists Urge Tax Overhaul to Jumpstart Canada Economy

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Halloween chocolate bar
Uncategorized

ഓട്ടവയിൽ ഹാലോവീൻ മിഠായിയിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി, ജാ​ഗ്രത വേണമെന്ന് പൊലീസ്

by Canada Varthakal
November 3, 2026
blue and red lights
Uncategorized

വ്യാജ പോലീസ് ലൈറ്റുകൾ ഘടിപ്പിക്കും, വഴിയിൽ യാത്രക്കാരെ തടയും; സസ്‌കാച്വാനിൽ അന്വേഷണം തുടങ്ങി

by Canada Varthakal
November 1, 2026
Finnegan black dog
Newfoundland and Labrador

സ്വർണനിറമല്ല, കറുപ്പ്; ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനം കൗതുകമാകുന്നു

by Canada Varthakal
October 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.