Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘അനാസ്ഥയോ വംശീയതയോ ഉണ്ടോയെന്ന് സംശയം’: നീതി തേടി കാനഡയിൽ ചികിത്സകിട്ടാതെ മരിച്ച മലയാളിയുടെ കുടുംബം

Canada Varthakal by Canada Varthakal
December 29, 2025
in Canada
Reading Time: 1 min read
prasanth sreekumar

എഡ്മന്റൺ: കാനഡയിലെ ആശുപത്രിയിൽ എട്ടു മണിക്കൂറിലധികം ചികിത്സയ്ക്കായി കാത്തിരിക്കെ ഹൃദയാഘാതം മൂലം അന്തരിച്ച മലയാളി പ്രശാന്ത് ശ്രീകുമാറിന് നീതി തേടി ഭാര്യ നീഹാരിക രംഗത്ത്. എഡ്മന്റണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവം കനേഡിയൻ മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

തീവ്രമായ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയതായിരുന്നു പ്രശാന്ത്. എന്നാൽ അത്യാഹിത വിഭാഗത്തിലെ തിരക്കും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും കാരണം എട്ടു മണിക്കൂറിലധികം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. ചികിത്സ ലഭ്യമാകുന്നതിന് മുൻപ് തന്നെ ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

ADVERTISEMENT

ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ വംശീയതയോ അനാസ്ഥയോ ഉണ്ടോ എന്ന് സംശയിക്കുന്നതായി ഭാര്യ നീഹാരിക കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. “ഞങ്ങൾ കാനഡയിലെ പൗരന്മാരാണ്, ഇവിടെ ജോലി ചെയ്യുകയും വലിയ തുക നികുതിയായി അടയ്ക്കുകയും ചെയ്യുന്നവരാണ്. എന്നാൽ പ്രശാന്തിന് വൈദ്യസഹായം ഏറ്റവും അത്യാവശ്യമായി വന്ന ഒരേയൊരു ഘട്ടത്തിൽ അത് ലഭിച്ചില്ല.” – നീഹാരിക പറഞ്ഞു.

മൂന്ന് മക്കളുമായി താൻ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് അവർ വിതുമ്പലോടെ കൂട്ടിച്ചേർത്തു. കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിനെതിരെയും അത്യാഹിത വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പിനെതിരെയും വലിയ പ്രതിഷേധമാണ് ഈ സംഭവത്തെത്തുടർന്ന് ഉയരുന്നത്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

 Tragic death of Prashant Sreekumar in Canada due to alleged hospital negligence

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canadian school trips (AP Photo/Charles Rex Arbogast)
Canada

സുരക്ഷാ ഭീഷണി: വിദേശ പഠനയാത്രകൾക്ക് വിലക്കേർപ്പെടുത്തി കനേഡിയൻ സ്കൂളുകൾ

by Canada Varthakal
September 2, 2026
FRAUD ALERT
Canada

Canada Job Fraud കനേഡിയൻ കമ്പനിയിൽ ഉയർന്ന ജോലി, വൻതുക സാലറി; അഹമ്മദാബാദിലെ യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, സംഭവം ഇങ്ങനെ

by Canada Varthakal
September 1, 2026
burgers recalled in Canada
Canada

Canada Burger Recalled ഈ ബർഗർ കഴിക്കല്ലേ! അലർജി ഉണ്ടാകാൻ സാധ്യത; കാനഡയിൽ പ്രശസ്ത ബ്രാൻഡിന്റെ ഉൽപ്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.