പണ്ട് ക്രിയേറ്റ് ചെയ്ത ബോറൻ ഇമെയിൽ ഐഡികളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത! ഗൂഗിളിന്റെ പുതിയ അപ്‌ഡേഷൻ വരുന്നതോടെ ഇമെയിൽ ഐഡി മാറ്റുക എന്നത് ഇനി എളുപ്പമാകും. മെയിലുകൾ, ഫയലുകൾ, കോൺടാക്റ്റുകൾ എന്നിവയെല്ലാം സുരക്ഷിതമായി നിലനിർത്തിക്കൊണ്ടുതന്നെ യൂസർ നെയിം മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൂടാതെ പഴയ ഐ ഡിയിൽ അയക്കുന്ന സന്ദേശങ്ങൾ പുതിയ ഇൻബോക്സിലേക്ക് എത്തുകയും ചെയ്യും. (Gmail may soon allow users to change their email address)
ഉപയോക്താക്കൾക്ക് അവർ മുൻപ് നിർമ്മിച്ച മെയിൽ ഐഡിയിൽ മാറ്റം വരുത്താൻ സാധിക്കുന്നിലെന്ന പരാതി നിരവധി തവണ ഉയർന്ന് വന്നിരുന്നു. ഇതിനാലാണ് ഇങ്ങനെ ഒരു മാറ്റത്തിന് കമ്പനി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ ഫീച്ചർ വലിയൊരു സൗകര്യമാണെങ്കിലും ചില കർശനമായ നിയന്ത്രണങ്ങൾ ഗൂഗിൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ ഇമെയിൽ ഐഡി മാറ്റിക്കഴിഞ്ഞാൽ പിന്നീട് 12 മാസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത മാറ്റം അനുവദിക്കൂ. ഒരാൾക്ക് തന്റെ അക്കൗണ്ടിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കൂടാതെ, മാറ്റം വരുത്തിക്കഴിഞ്ഞാൽ പഴയ ഇമെയിൽ അഡ്രസ് ഉപയോഗിച്ച് പിന്നീട് ലോഗിൻ ചെയ്യാൻ കഴിയില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.
ഗൂഗിൾ അക്കൗണ്ടിലെ മൈ അക്കൗണ്ടിൽ പോയി ഉപഭോക്താക്കൾക്ക് ഇമെയിൽ ഐഡി മാറ്റാവുന്നതാണ്. ഫീച്ചർ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ചിലയിടങ്ങയിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ പുതിയ മാറ്റത്തിനെ സംബന്ധിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
You can change your old Gmail ID without losing your information! Google is reportedly coming up with a new feature



