റജീന: സസ്കാച്ചുവാനിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ആരോഗ്യമേഖല പ്രതിസന്ധിയിൽ. റെജീന അർജന്റ് കെയർ സെന്ററും പത്തോളം ഗ്രാമീണ എമർജൻസി യൂണിറ്റുകളും അവധിക്കാലത്ത് അടച്ചിടുന്നത് രോഗികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മതിയായ ജീവനക്കാരില്ലാത്തതാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
ക്രിസ്മസ് , ബോക്സിംഗ് ഡേ (ഡിസംബർ 26), പുതുവർഷ ദിനം എന്നിങ്ങനെ പ്രധാന അവധി ദിവസങ്ങളിൽ റെജീനയിലെ അർജന്റ് കെയർ സെന്റർ പ്രവർത്തിക്കില്ല. അവധിക്ക് മുന്നോടിയായി തിങ്കളാഴ്ച ഈ കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദിവസങ്ങളിൽ എവിടെ ചികിത്സ തേടണം എന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ. ആരോഗ്യരംഗം മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലാണെന്ന് എൻ.ഡി.പി എം.എൽ.എ ജാരെഡ് ക്ലാർക്ക് കുറ്റപ്പെടുത്തി.
“ക്രിസ്മസ് കാലത്ത് തങ്ങളുടെ അടുത്തുള്ള ആശുപത്രി തുറന്നിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഗ്രാമീണ മേഖലയിലുള്ളവർക്ക് ഒരു ഊഹക്കച്ചവടം നടത്തേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. സസ്കാച്ചുവാനിലെ ആരോഗ്യ സംവിധാനം ഇത്ര മോശമായ അവസ്ഥയിൽ മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല,” ക്ലാർക്ക് പറഞ്ഞു.
ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അടിയന്തര സേവനങ്ങൾ തടസ്സപ്പെടുന്നതിൽ തങ്ങൾക്ക് വിഷമമുണ്ടെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു. സേവനങ്ങൾ ലഭ്യമായ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ദിവസേന അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതേസമയം, അവധിക്കാലത്തും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ എൻ.ഡി.പിയും ഹെൽത്ത് അതോറിറ്റിയും ഒരുപോലെ പ്രശംസിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Regina Urgent Care Centre closed over holidays, NDP voices concern



