Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിലെ ആശുപത്രികളിൽ അതീവ ജാഗ്രത; ഫ്ലൂ സീസണിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന

Canada Varthakal by Canada Varthakal
December 24, 2025
in Alberta
Reading Time: 1 min read
emergency-wards

കാൽഗറി: അമിത തിരക്കിൽ കൽഗരിയിലെ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ സ്തംഭിക്കുന്നു. കാൽഗറിയിലെ ആശുപത്രികളിലെ എമർജൻസി വാർഡുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി അൽബെർട്ട ഹെൽത്ത് സർവീസസ് (എ.എച്ച്.എസ്) അറിയിച്ചു. ഇൻഫ്ലുവൻസ, ആർ.എസ്.വി (RSV) തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഡിസംബർ 21-ഓടെ ഇൻഫ്ലുവൻസ വ്യാപനം അതിന്റെ പരമാവധിയിൽ എത്തുമെന്നും തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്നും ഹോസ്പിറ്റൽ സർവീസസ് മന്ത്രി മാറ്റ് ജോൺസ് വ്യക്തമാക്കി. പ്രവിശ്യാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ആർ.എസ്.വി ബാധിതരുടെ എണ്ണം ജനുവരി 11 വരെ ഉയരാൻ സാധ്യതയുണ്ട്.

ADVERTISEMENT

നിലവിൽ ലഭ്യമായ ചികിത്സാ സൗകര്യങ്ങളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണെന്നും ഇത് ചികിത്സാ സേവനങ്ങളിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. കാതറിൻ പറ്റോക്കയും ഡെപ്യൂട്ടി ഡോ. ജെയിംസ് ആൻഡ്രൂച്ചോയും സഹപ്രവർത്തകർക്ക് അയച്ച മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ചികിത്സാ നടപടികൾ വേഗത്തിലാക്കുന്നതിനും കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിലോ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിലോ നാല് മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.

ഈ സമയപരിധി ലംഘിക്കപ്പെട്ടാൽ എമർജൻസി വിഭാഗം അഡ്മിനിസ്ട്രേറ്റർമാർ നേരിട്ട് ഇടപെടും. രോഗികളുടെ അമിത പ്രവാഹം മൂലം ചികിത്സയ്ക്കായി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഡോ. ജോ വിപോണ്ട് ഉൾപ്പെടെയുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടു.

കൂടാതെ, ആംബുലൻസുകളിൽ എത്തുന്ന രോഗികളെ വേഗത്തിൽ എമർജൻസി വിഭാഗത്തിലേക്ക് മാറ്റണമെന്ന നിബന്ധന നിലനിൽക്കുന്നതിനാൽ, അഡ്മിറ്റ് ചെയ്ത രോഗികൾക്ക് ബെഡ് ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഈ സീസണിൽ ഇതുവരെ അൽബെർട്ടയിൽ 1,635 പേരെ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 116 പേർക്ക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടി വന്നതായും 47 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

തിരക്ക് നേരിടുന്നതിനായി പ്രവിശ്യയിലാകെ അനുവദിച്ച 130 താത്കാലിക ബെഡുകളിൽ 123 എണ്ണവും ഇതിനകം സജ്ജമാക്കി കഴിഞ്ഞതായി എ.എച്ച്.എസ് വക്താവ് ക്രിസ്റ്റൻ ആൻഡേഴ്സൺ അറിയിച്ചു. കാൽഗറിയിലെ ആശുപത്രികളിൽ നിലവിൽ ബെഡുകൾ ലഭ്യമാണെന്നും എന്നാൽ ഡോക്ടർമാർക്കുള്ള മെമ്മോ ഒരു മുൻകരുതൽ നടപടി മാത്രമാണെന്നുമാണ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും, വാർഡുകൾ നിറഞ്ഞു കവിയുന്നത് ആംബുലൻസ് ജീവനക്കാരുടെ സേവനങ്ങളെയും കൃത്യസമയത്തുള്ള ചികിത്സാ ലഭ്യതയെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

/calgary-emergency-wards-coping-with-extreme-overcapacity-in-flu-season-ahs-memo

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -flu-seasonemergency-wards
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു
Alberta

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 2, 2026
പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.