ടൊറന്റോ: കാനഡയിലെ വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിനെതിരെ ‘കാനഡ ഫസ്റ്റ് മൂവ്‌മെന്റ്’ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. 2026 ജനുവരി 10-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്ക്വയറിലാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. ‘Stop Mass Immigration’ എന്ന ആഹ്വാനവുമായാണ് സംഘടന തെരുവിൽ ഇറങ്ങുന്നത്. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കും പാർപ്പിട പ്രശ്നങ്ങൾക്കും കാരണം വർദ്ധിച്ചുവരുന്ന കുടിയേറ്റമാണെന്നാണ് ഇവരുടെ വാദം.
നേരത്തെയും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ടൊറന്റോയിൽ അരങ്ങേറിയിരുന്നു. പലപ്പോഴും ഇത്തരം റാലികൾക്കെതിരെ കുടിയേറ്റ അനുകൂല സംഘടനകൾ Counter-protests സംഘടിപ്പിക്കാറുണ്ട്. ജനുവരിയിലെ റാലിയോടനുബന്ധിച്ച് സംഘർഷ സാധ്യത ഒഴിവാക്കാൻ ടൊറന്റോ പോലീസ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചേക്കും. കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ അടുത്ത കാലത്തായി സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'No more immigration!'; Canada First Movement holds anti-immigration rally



