Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

രാത്രി ഭക്ഷണം കഴിക്കാനിറങ്ങി, കാറിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്; കാനഡയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
December 15, 2025
in Canada
Reading Time: 1 min read
Gurdeep Singh and Ranveer Singh

എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പഞ്ചാബി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. പഞ്ചാബിലെ മാൻസ ജില്ലയിലെ ബുധ്‌ലഡാ സബ് ഡിവിഷനിലുള്ള ബരേഹ് സ്വദേശിയായ ഗുർദീപ് സിംഗ് (27), ഉദ്ദത്ത് സൈദേവാല സ്വദേശിയായ രൺവീർ സിംഗ് (19) എന്നിവരാണ് മരിച്ചത്.

ഡിസംബർ 12-ന് രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. രാത്രി ഭക്ഷണം കഴിക്കാനായി രണ്ട് കാറുകളിലായി പുറപ്പെട്ട ചെറിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രൺവീർ സിംഗ് ഓടിച്ച കാറിൽ മുൻവശത്തെ യാത്രക്കാരനായിരുന്നു ഗുർദീപ് സിംഗ്. യാതൊരു പ്രകോപനവുമില്ലാതെ അജ്ഞാതരായ അക്രമികൾ ഇവരുടെ കാറിന് നേരെ വെടിയുതിർക്കുകയും ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ADVERTISEMENT

വെടിയേറ്റതിനെ തുടർന്ന് രൺവീർ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുർദീപിന് വെടിയേറ്റെങ്കിലും, ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സി.പി.ആർ നൽകാൻ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല എന്ന് അദ്ദേഹത്തിന്റെ അമ്മാവനായ ദർശൻ സിംഗ് അറിയിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ബന്ധു അർഷ്ദീപ് സിംഗാണ് ഈ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്.

ഗുർദീപ് സിംഗ് രണ്ടര വർഷം മുമ്പ് കാനഡയിലെത്തി പഠനം പൂർത്തിയാക്കി വർക്ക് പെർമിറ്റിനായി കാത്തിരിക്കുകയായിരുന്നു. 2020-ൽ വിവാഹിതനായ അദ്ദേഹത്തിന് ഭാര്യയെയും കാനഡയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടായിരുന്നു. രൺവീർ സിംഗ് പഠനത്തിനായി അടുത്തിടെയാണ് കാനഡയിൽ എത്തിയത്.

മുൻകൂട്ടി ആസൂത്രണം ചെയ്ത് ആക്രമണമാണെന്നാണ് പോലീസ് കരുതുന്നത്. പ്രദേശത്ത് കണ്ട കറുത്ത നിറത്തിലുള്ള ഒരു എസ്‌യുവിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന 10 സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഡിസംബർ 17-ന് വീണ്ടും ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Two Punjabi youths shot dead in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026
Canada Fuel Tax
Canada

Canada Fuel Tax: ഇന്ധന നികുതി ഇളവ് നീട്ടാൻ കാർണി സർക്കാർ: ആശ്വാസം 2027 ജനുവരി 31 വരെ തുടരും

by Canada Varthakal
September 2, 2026
കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്
Canada

കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.