📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിലെ സ്വകാര്യ സ്കൂൾ ഫണ്ടിംഗ് നിർത്തലാക്കണം: വോട്ടെടുപ്പിൽ അനുകൂല നിലപാടുമായി നിരവധിപേർ

Canada Varthakal by Canada Varthakal
December 15, 2025
in Alberta
Reading Time: 1 min read
ആൽബർട്ടയിലെ സ്വകാര്യ സ്കൂൾ ഫണ്ടിംഗ് നിർത്തലാക്കണം: വോട്ടെടുപ്പിൽ അനുകൂല നിലപാടുമായി നിരവധിപേർ

image credits by yahoo news canada

എഡ്മന്റൺ: സ്വകാര്യ സ്കൂളുകൾക്ക് നൽകുന്ന പ്രവിശ്യാ ഫണ്ടിംഗ് നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ആൽബർട്ടയിലെ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഈ വിഷയം ഒരു ഹിതപരിശോധനയ്ക്ക് (Referendum) വെച്ചാൽ പൊതു ഫണ്ടിംഗ് നിർത്തലാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് 59 ശതമാനം പേരും പ്രതികരിച്ചതായി ഒരു പുതിയ സർവേ ഫലം. ആൽബർട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിപ്രായ സർവേ സ്ഥാപനമായ ‘Think HQ’ ഒക്ടോബർ 31 മുതൽ നവംബർ 5 വരെ നടത്തിയ വോട്ടെടുപ്പിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

സർവേയിൽ പങ്കെടുത്ത 1,150 പേരിൽ 59 ശതമാനം പേരും ഫണ്ടിംഗ് നിർത്തലാക്കുന്നതിനെ പിന്തുണച്ചപ്പോൾ, വ്യക്തമായ തീരുമാനമെടുത്ത വോട്ടർമാരിൽ 69 ശതമാനവും ഈ നീക്കത്തെ അനുകൂലിക്കുന്നവരാണ്. സാധാരണയായി പൊതുനയ വിഷയങ്ങളിൽ കൺസർവേറ്റീവ്, എൻഡിപി വിഭാഗക്കാർ തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഈ വിഷയത്തിൽ പൊതുജന പിന്തുണ വളരെ കൂടുതലാണെന്ന് Think HQ പ്രസിഡന്റ് മാർക്ക് ഹെൻറി അഭിപ്രായപ്പെട്ടു.

ADVERTISEMENT

കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിനായി ഈ വർഷം 990 കോടി ഡോളറാണ് പ്രവിശ്യാ സർക്കാർ ബജറ്റ് ചെയ്തത്. ഇതിൽ ഏകദേശം 29.5 കോടി ഡോളറിലധികം 230-ൽ അധികം വരുന്ന സ്വകാര്യ സ്കൂളുകൾക്കാണ് നീക്കിവെച്ചിരിക്കുന്നത്. അതേസമയം, മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.

കാൽഗറിയിലെ ഹൈസ്‌കൂൾ കെമിസ്ട്രി അധ്യാപികയായ അലീസിയ ടെയ്‌ലർ, സ്വകാര്യ സ്കൂളുകൾക്കുള്ള പൊതു ഫണ്ടിംഗ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഒരു പൗരൻ നൽകിയ നിവേദനം (Citizen-initiated petition) ഇലക്ഷൻസ് ആൽബർട്ടയിൽ സമർപ്പിച്ചിരുന്നു. ഈ നിവേദനത്തിന്റെ ആവശ്യകതകൾ പാലിക്കുന്നതിന് ഫെബ്രുവരി 11, 2026-ന് മുമ്പ് ഏകദേശം 1,78,000 ഒപ്പുകൾ ആവിശ്യമാണ്. നിവേദന വെബ്സൈറ്റ് പ്രകാരം, ഇതുവരെ 38,700-ൽ അധികം പേർ ഒപ്പിട്ടിട്ടുണ്ട്.

എഡ്മന്റണിൽ പ്രതികരിച്ചവരിൽ 66 ശതമാനവും സ്വകാര്യ സ്കൂളുകൾക്കുള്ള പൊതു ഫണ്ടിംഗ് നിർത്തലാക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. എന്നാൽ, വടക്കൻ ആൽബർട്ടയിൽ പൊതുജനാഭിപ്രായം കൂടുതൽ ഭിന്നിച്ചു നിന്നു. ഇവിടെ 45 ശതമാനം പേർ ഫണ്ടിംഗ് നിർത്താൻ ആഗ്രഹിച്ചപ്പോൾ 42 ശതമാനം പേർ ഫണ്ടിംഗ് തുടരുന്നതിനെ അനുകൂലിച്ചു. സ്വകാര്യ സ്കൂളുകൾക്ക് ഗവൺമെന്റ് ഫണ്ട് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, അവ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കണം എന്നും അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്കൂൾസ് ആൻഡ് കോളേജസ് ഇൻ ആൽബർട്ട എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ജാഗേഴ്സ്മ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Alberta should end private school funding: Many in favor in poll

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Danielle Smith
Alberta

കാനഡയിൽ തുടരണമെന്ന് ആൽബർട്ടക്കാർ!; ഡാനിയേൽ സ്മിത്തിന്റെ നീക്കത്തിന് തിരിച്ചടി, ജനങ്ങൾ കൺഫ്യൂഷനിൽ!

by Canada Varthakal
May 26, 2026
Edmonton
Alberta

എഡ്മന്റണിൽ വരും ദിവസങ്ങളിൽ താപനില 30 ഡിഗ്രിയിലേക്ക്, വാരാന്ത്യത്തോടെ ആശ്വാസ മഴ

by Canada Varthakal
May 26, 2026
വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി
Alberta

വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.