Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Climate

സ്കോട്‌ലൻഡിൽ തടാകത്തിനു മുകളിലൂടെ ഒഴുകുന്ന ഐസ് പൊറോട്ടകൾ; അപൂർവ പ്രതിഭാസം രൂപപ്പെട്ടതിൻ്റെ കാരണം ഇതാണ്

Canada Varthakal by Canada Varthakal
December 13, 2025
in Climate
Reading Time: 1 min read
സ്കോട്‌ലൻഡിൽ തടാകത്തിനു മുകളിലൂടെ ഒഴുകുന്ന ഐസ് പൊറോട്ടകൾ; അപൂർവ പ്രതിഭാസം രൂപപ്പെട്ടതിൻ്റെ കാരണം ഇതാണ്

ലണ്ടൻ: തടാകത്തിനു മുകളിൽ വലിയ പൊറോട്ടകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ സ്കോട്‌ലൻഡിലെ വിഗ്ടൺഷറിലുള്ള ബ്ലാഡ്നോച്ച് എന്ന നദിയിൽ പ്രത്യക്ഷപ്പെട്ടത് കൗതുകമുണർത്തി. ‘ഐസ് പാൻകേക്കുകൾ’ (Ice Pancakes) എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ പ്രതിഭാസം വളരെ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. വളരെ തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലുമാണ് ഇത്തരം ഐസ് ഘടനകൾ രൂപപ്പെടുന്നത്. ഈ വിചിത്ര കാഴ്ച കാണാൻ നിരവധി പേരാണ് നദിക്കരയിലേക്ക് എത്തുന്നത്.

കനത്ത തണുപ്പാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണം. സാധാരണയായി ഉത്തരധ്രുവമേഖലയോടു ചേർന്ന ആർക്ടിക് സമുദ്രത്തിലാണ് ഇത്തരം ഐസ് പാൻകേക്കുകൾ ഇടയ്ക്കിടെ ഉണ്ടാകാറുള്ളത്. അതുപോലെ അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള കടലിലും, യുഎസിലെയും കാനഡയിലെയും വലിയ തടാകങ്ങളിലും ഇവ കാണപ്പെടാറുണ്ട്. എന്നാൽ ബ്രിട്ടനിലെ നദികളിലോ തടാകങ്ങളിലോ ഇവ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂർവമാണ്. ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള ഒരു നദിയിലും വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്റ്റിലും സമാനമായ രൂപങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ശാന്തമായ നദിയിലെ ജലത്തിൽ, ഉപരിതലത്തിലെ നുര (foam) ഉറഞ്ഞുതുടങ്ങുമ്പോഴാണ് ഇത്തരം ഐസ് പാൻകേക്കുകൾ രൂപപ്പെടുന്നത്. പിന്നീട്, ഈ ഉറഞ്ഞ രൂപങ്ങൾ ഒന്നിച്ചുചേരുകയും ജലത്തിലെ വട്ടം കറങ്ങുന്ന പ്രവാഹത്തിൽ (eddy) അകപ്പെടുകയും ചെയ്യുമ്പോൾ വൃത്താകൃതിയിൽ മാറുകയും ചെയ്യുന്നു. ഓരോ ഡിസ്‌കിനും 20 സെന്റീമീറ്റർ മുതൽ 200 സെന്റീമീറ്റർ വരെ വ്യാസം ഉണ്ടാകാം. ചെറിയ ഐസുകൾ വന്ന് ഈ വൃത്താകൃതിയിലുള്ള ഡിസ്‌കുകളുടെ അരികുകളിൽ ഒട്ടിപ്പിടിക്കുമ്പോൾ അവ കൂടുതൽ വലുതാകും.

കാഴ്ചയിൽ കട്ടിയുള്ള ഉറച്ച ഡിസ്‌കുകളായി തോന്നുമെങ്കിലും ഐസ് പാൻകേക്കുകൾ പലപ്പോഴും കുഴഞ്ഞതും പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി താപനിലയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനങ്ങളാണ് ഇത്തരം അപൂർവ പ്രതിഭാസങ്ങൾ ഉണ്ടാകാൻ ഒരു കാരണം. ഈ പ്രതിഭാസം ഒരേ സമയം കൗതുകകരവും ഒപ്പം കാലാവസ്ഥാ മാറ്റങ്ങളെ ഓർമ്മിപ്പിക്കുന്നതുമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ice floes floating over a lake in Scotland; This is the reason for the rare phenomenon

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ക്യാറ്റ്ഫിഷിൽ കാണുന്ന കറുത്ത പാടുകൾ കാൻസറെന്ന് പഠനം; മത്സ്യങ്ങൾക്കിടയിൽ രോഗം പടരുന്നതായി സ്ഥിരീകരണം
Climate

ക്യാറ്റ്ഫിഷിൽ കാണുന്ന കറുത്ത പാടുകൾ കാൻസറെന്ന് പഠനം; മത്സ്യങ്ങൾക്കിടയിൽ രോഗം പടരുന്നതായി സ്ഥിരീകരണം

by Canada Varthakal
July 22, 2026
സൂപ്പർ എൽ നിനോ പ്രതിഭാസം വരുന്നു; കാനഡയിൽ ഇത്തവണ ശീതകാലം കൂടുതൽ ചൂടുള്ളതാകുമെന്ന് മുന്നറിയിപ്പ്
Climate

സൂപ്പർ എൽ നിനോ പ്രതിഭാസം വരുന്നു; കാനഡയിൽ ഇത്തവണ ശീതകാലം കൂടുതൽ ചൂടുള്ളതാകുമെന്ന് മുന്നറിയിപ്പ്

by Canada Varthakal
July 19, 2026
അറിഞ്ഞോ? കാനഡയിൽ നിന്ന് ബീഫ് വാങ്ങിയവർക്ക് നഷ്ടപരിഹാരം, സംഭവം ഇങ്ങനെ
Climate

120 കിലോ കൊക്കെയ്ൻ പിടിച്ച കേസ്; പ്രതിയുടെ അവകാശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി, കുറ്റങ്ങൾ സ്റ്റേ ചെയ്ത് കോടതി

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.