ബെൽജിയം: യൂറോപ്പിൽ ഒരു സ്‌പേം ഡോണറുടെ കാൻസറിന് കാരണമാകുന്ന TP53 ജീൻ മ്യൂട്ടേഷൻ കണ്ടെത്താതെ പോയതിനെ തുടർന്ന് ഏകദേശം 200 കുഞ്ഞുങ്ങൾ ജനിച്ചതായി റിപ്പോർട്ട്. BBCയും യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ സംയുക്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഡാന്മാർക്കിലെ European Sperm Bank വഴിയാണ് ഇദ്ദേഹത്തിന്റെ സ്‌പേം 17 വർഷത്തിലധികം ഉപയോഗിച്ചത്. ബീജം ദാനം ചെയ്യുമ്പോൾ ഡോണർക്ക് 17 വയസ്സായിരുന്നു. പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം, സ്‌പേം ദാനം ചെയ്യുന്ന സമയത്ത് ദാതാവ് പൂർണ്ണമായും ആരോഗ്യവാനായിരുന്നു. നിയമപരമായി ആവശ്യമുള്ള എല്ലാ സ്ക്രീനിംഗ് ടെസ്റ്റുകളിലും അദ്ദേഹം വിജയിച്ചിരുന്നു എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ റിപ്പോർട്ട് പ്രകാരം, ജനനത്തിനു മുൻപുതന്നെ സംഭവിച്ച ഡിഎൻഎ മ്യൂട്ടേഷൻ വഴി ഡോണറുടെ TP53 ജീനിന് തകരാറുണ്ടായിരുന്നു. ഈ തകരാർ കാരണം, ദാതാവിന്റെ ബീജം സ്വീകരിച്ചതിലൂടെ ജനിച്ച കുട്ടികൾക്ക് Li-Fraumeni syndrome (LFS) എന്ന അപൂർവ ജനിതക രോഗം ബാധിച്ചു. ഇതുവരെ കണ്ടെത്തിയ 67 ജനനങ്ങളിൽ, 23 കുട്ടികളിൽ ഈ മ്യൂട്ടേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 10 കുട്ടികൾക്ക് വിവിധ തരത്തിലുള്ള കാൻസർ ബാധിക്കുകയും, ചിലർ ജനനസമയത്ത് തന്നെ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഡാന്മാർക്കിലെ സ്‌പേം ബാങ്ക് പ്രസ്താവനയിൽ ഇത്തരത്തിലുള്ള മ്യൂട്ടേഷൻ സാധാരണ സ്ക്രീനിംഗിലൂടെ കണ്ടെത്താനാവില്ലെന്നും വിവരം ലഭിച്ചതിന് പിന്നാലെ സ്‌പേം വിതരണം തൽക്ഷണം നിർത്തിയതാണെന്നും അറിയിച്ചു. ഈ സ്‌പേം ദാതാവിൻ്റെ ബീജം യൂറോപ്പിലെ 14 രാജ്യങ്ങളിലുള്ള 67 ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ഉപയോഗിച്ചിരുന്നു. പരിശോധനയിൽ, പല രാജ്യങ്ങളിലും നിയമപരമായി ഒരു ദാതാവിൽ നിന്ന് അനുവദിച്ചിട്ടുള്ള ഉപയോഗ പരിധി ഈ ദാതാവിൻ്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു എന്നും കണ്ടെത്തി.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട മാതാപിതാക്കളെ ഫർട്ടിലിറ്റി ക്ലിനിക്കുകൾ ബന്ധപ്പെടുകയും കുട്ടികൾക്ക് ജീനറ്റിക് പരിശോധന നടത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ഒരു ഡോണറിൽ നിന്ന് പരമാവധി 20–25 കുട്ടികൾക്ക് മാത്രമാണ് ദാനം ഉപയോഗിക്കാവുന്നതെന്ന് മാർഗനിർദ്ദേശമാണുള്ളത്. കാനഡയിൽ ഫെഡറൽ തലത്തിൽ പരിധി ഇല്ലെങ്കിലും ക്യുബെക്ക് പോലുള്ള ചില പ്രവിശ്യകൾ 10 കുടുംബങ്ങൾ എന്ന കർശന പരിധി പാലിക്കുന്നു. സംഭവത്തെ തുടർന്ന് വിവിധ രാജ്യങ്ങളുടെ സ്‌പേം സ്ക്രീനിംഗ് നയങ്ങൾ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Test error: 200 births due to sperm with cancer risk; mutation confirmed in 23 children






