Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പലിശ നിരക്ക് 2.25 ശതമാനത്തിൽ നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Canada Varthakal by Canada Varthakal
December 10, 2025
in Canada
Reading Time: 1 min read
പലിശ നിരക്ക് 2.25 ശതമാനത്തിൽ നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഒട്ടാവ: ബാങ്ക് ഓഫ് കാനഡ (BoC) ഈ വർഷത്തെ അവസാന പലിശ നിരക്ക് പ്രഖ്യാപിച്ചു. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതുപ്പോലെ, ഓവർനൈറ്റ് നിരക്ക് 2.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പം 2 ശതമാനത്തോട് അടുത്ത് നിലനിർത്തുന്നതിനും, അതോടൊപ്പം സമ്പദ്‌വ്യവസ്ഥയുടെ ഘടനപരമായ ക്രമീകരണ കാലഘട്ടത്തിൽ അതിനെ പിന്തുണയ്ക്കുന്നതിനും ഈ പോളിസി നിരക്ക് അനുയോജ്യമാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലെം അഭിപ്രായപ്പെട്ടു.

നിലവിലെ പോളിസി പലിശ നിരക്ക് 2026-ൻ്റെ ആദ്യ ഏതാനും മാസങ്ങളിൽ ബാങ്ക് നിലനിർത്തുമെന്നാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക വിദഗ്ധർ പൊതുവെ പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ബാങ്കിന്റെ സാമ്പത്തിക കാഴ്ചപ്പാട് മാറുകയാണെങ്കിൽ അതിനനുരിച്ച് നയം രൂപപ്പെടുത്താൻ തയ്യാറാണെന്ന് മാക്ക്ലെം പറഞ്ഞു. നിലവിൽ, ആഗോളതലത്തിൽ, പ്രത്യേകിച്ച് യുഎസ് വ്യാപാര സംരക്ഷണ നയവും കസ്റ്റമസ് ആൻഡ് മാർക്കറ്റ് മാനേജ്‌മൻ്റ് ആക്ട് (CUSMA) പുനഃക്രമീകരണവും സൃഷ്ടിക്കുന്ന അനിശ്ചിതത്വം കാനഡയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്.

യുഎസ് വ്യാപാര സംഘർഷം മാത്രം കാരണം 2026 അവസാനത്തോടെ കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 1.5 ശതമാനം വരെ (ഏകദേശം $40 ബില്യൺ) കുറയാൻ സാധ്യതയുണ്ടെന്ന് ഒക്ടോബറിലെ മോണിറ്ററി പോളിസി റിപ്പോർട്ടിൽ ബാങ്ക് വിലയിരുത്തിയിരുന്നു. എങ്കിലും 2026, 2027 വർഷങ്ങളിൽ ജിഡിപി വളർച്ച ശരാശരി 1.4 ശതമാനമായിരിക്കുമെന്നാണ് ബാങ്കിന്റെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്ത് നിലനിർത്തുക എന്നതാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യം.

ഒക്ടോബറിലെ CPI പണപ്പെരുപ്പം 2.2 ശതമാനമായിരുന്നു. അടുത്ത വർഷം പണപ്പെരുപ്പം ലക്ഷ്യത്തിനടുത്ത് തുടരുമെങ്കിലും, താത്കാലികമായി വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നിരക്ക് പ്രഖ്യാപനം വന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനക്ഷമത, പ്രതിരോധം, പാർപ്പിടം എന്നിവയ്ക്കായി അഞ്ച് വർഷത്തിനുള്ളിൽ $280 ബില്യൺ ചെലവഴിക്കാൻ ബഡ്ജറ്റിൽ ലക്ഷ്യമിട്ടിരുന്നു.

വർധിച്ച സർക്കാർ ചെലവുകളും പൊതു-സ്വകാര്യ നിക്ഷേപങ്ങളും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് മാക്ക്ലെം പ്രതീക്ഷിക്കുന്നു. ജനുവരി 2025 മുതൽ ഇതുവരെ ബാങ്ക് ഓഫ് കാനഡ മൊത്തം 100 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. അടുത്ത നിരക്ക് തീരുമാനം 2026 ജനുവരി 28-നാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Bank of Canada keeps interest rate unchanged at 2.25 percent

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Rescuers inspect a residential building damaged in the aftermath of the flash floods in Nepal's Nuwakot district,
Canada

നേപ്പാൾ പ്രളയം: ഉറ്റവരെ കാണാനില്ല; കാനഡയിൽ പ്രാർത്ഥനയോടെ ഒരു കുടുംബം

by Canada Varthakal
September 2, 2026
Photo of the Bank of Canada from bankofcanada.ca)
Canada

കാനഡയിൽ വായ്പാ പലിശ നിരക്കുകളിൽ മാറ്റമില്ല; ധനകാര്യ ബാങ്കുകളുടെ പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ തുടരും

by Canada Varthakal
September 2, 2026
Operation Medusa
Canada

മൂന്ന് വശങ്ങളിൽ നിന്നും ഒളിയാക്രമണം; തോറ്റുകൊടുക്കാതെ കനേഡിയൻ സേന, ‘ഓപ്പറേഷൻ മെഡൂസ’യ്ക്ക് ഇന്ന് 20 വർഷം

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.