ബ്രിട്ടീഷ് കൊളംബിയ: ബി.സിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്കും മഞ്ഞുവീഴ്ചക്കുമുള്ള മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. 15-ലധികം കാലാവസ്ഥാ മുന്നറിയിപ്പുകളാണ് നിലവിൽ കാലാവസ്ഥാ വിഭാഗം പ്രവിശ്യയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.മെട്രോ വാൻകൂവറിലെ നോർത്ത് ഷോർ, ട്രൈ-സിറ്റീസ്, റിഡ്ജ് മെഡോസ്, ഹൗ സൗണ്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സെൻട്രൽ കോസ്റ്റിൽ 100 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാനും, നദീതീരങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. നോർത്ത് കോസ്റ്റിന്റെ ഉൾപ്രദേശമായ സ്റ്റുവർട്ടിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ഇവിടെ 35 സെന്റീമീറ്റർ വരെ ഉയരത്തിൽ മഞ്ഞ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഫോർട്ട് സെന്റ് ജോൺ, ഡോസൺ ക്രീക്ക് എന്നിവ ഉൾപ്പെടുന്ന പീസ് റിവർ ഡിസ്ട്രിക്റ്റിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഹൈവേ 97-ലെ പൈൻ പാസ് ഏരിയയിൽ ശക്തമായ കാറ്റിന്റെ മുന്നറിയിപ്പും ഹൈവേ 3-ൽ അപകടകരമായ ശൈത്യകാല സാഹചര്യങ്ങളും പ്രവചിക്കുന്നു. റോഡുകളിലും നടപ്പാതകളിലും യാത്ര ദുഷ്‌കരമാകുമെന്നും വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Several rain, snow warnings in effect in B.C.






