ടോക്യോ∙ 7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഹോക്കൈഡോ തീരത്തോട് ചേർന്ന്, വടക്കൻ തീരദേശ നഗരമായ അമോരിക്ക് സമീപമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കടലിനടിയിൽ ഏകദേശം 50 കിലോമീറ്റർ (30 മൈൽ) താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തീരപ്രദേശത്ത് 3 മീറ്റർ (ഏകദേശം 10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ഭൂചലനബാധിത മേഖലയിലെ ആണവ നിലയങ്ങളിൽ അടിയന്തര പരിശോധനകൾ നടത്തി വരികയാണ്. ദുരന്തസാധ്യതാ മേഖലകളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A 7.6 magnitude earthquake struck Japan’s northeastern coast






