ന്യൂയോർക്ക് : ആൽബനിയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്. സൈബർ സുരക്ഷാ രംഗത്ത് ജോലി നോക്കുകയായിരുന്നു യുവതി.
ഡിസംബർ 4-ന് രാവിലെയാണ് ആൽബനിയിലെ വസതിയിൽ തീപിടിത്തമുണ്ടായത്. തീ പടർന്ന് വീട് പൂർണ്ണമായും അഗ്നിക്കിരയാവുകയും നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഗുരുതരമായി പരുക്കേറ്റ നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി ബന്ധു രത്‌ന ഗോപു അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹജയുടെ മരണത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Student Sahaja Reddy Udumala Dies In US






