മോൺട്രിയൽ: താപനില കുറയുന്ന ഈ സാഹചര്യത്തിൽ, വൈദ്യുതി ബില്ലിൽ വലിയ വർദ്ധനവുണ്ടാക്കാതെ വീടിനുള്ളിൽ ആവശ്യമായ ചൂട് നിലനിർത്താൻ കഴിയുന്ന ചില ലളിത മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാണ് വിദഗ്ദ്ധർ. സാധാരണ ഒരു വീടിന്റെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 50 ശതമാനവും ചൂട് നിലനിർത്തുന്നതിനാണ് ഉപയോഗിക്കുന്നത്. അതിനാൽ, ഊർജ്ജ ഉപയോഗം കുറച്ച് പണം ലാഭിക്കാനുള്ള പ്രധാന മേഖല ഇതാണെന്ന് പരിചയപ്പെടുത്തുകയാണ് ഹൈഡ്രോ-ക്യുബെക്ക് വക്താവ് സെൻഡ്രിക് ബുച്ചാർഡ്.
ഇതിനായി, വീട്ടിൽ ചൂട് നിലനിർത്താൻ തിരഞ്ഞെടുക്കുന്ന സംവിധാനത്തിന്റെ കാര്യക്ഷമത, അതായത് ഹീറ്റർ തിരഞ്ഞെടുക്കുന്ന രീതി, വളരെ പ്രധാനമാണ്. പഴയ ബേസ്‌ബോർഡ് ഹീറ്റിംഗ് സംവിധാനങ്ങൾ ചൂട് വീടിനുള്ളിൽ ശരിയായി വിതരണം ചെയ്യാത്തതിനാൽ ‘കോൾഡ് സ്പോട്ടുകൾ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇലക്ട്രിക് ഇൻക്. പ്രസിഡന്റ് ജോൺ മക്എല്ലിഗോട്ട് പറയുന്നു. പുതിയ റേഡിയന്റ് സിസ്റ്റം പോലുള്ള കൂടുതൽ കാര്യക്ഷമമായ ഹീറ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കാലക്രമേണ വീട്ടുടമകൾക്ക് കാര്യമായ പണം ലാഭിക്കാൻ സഹായിക്കും. അതുപോലെ, നിലവിലുള്ള ബേസ്‌ബോർഡ് ഹീറ്ററുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സ്മാർട്ട് തെർമോസ്റ്റാറ്റുകൾ സ്ഥാപിക്കുന്നത് ഒരു മികച്ച പരിഹാരമാണ്. ഇത് വലിയൊരു നിക്ഷേപമല്ലെങ്കിലും ധാരാളം പണം ലാഭിക്കാൻ സഹായിക്കുമെന്ന് റെനോവ്‌കോയിലെ വാൾട്ടർ അസ്സി പറയുന്നു. വീടിന്റെ വിവിധ മുറികളിൽ ഉപയോഗത്തിനനുസരിച്ച് താപനില ക്രമീകരിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം.
ഉദാഹരണത്തിന്, ലോൺഡ്രി റൂം പോലുള്ള അധികം ഉപയോഗിക്കാത്ത മുറികളിലെ താപനില 15 ഡിഗ്രിയിൽ വെച്ച്, ആവശ്യമുള്ളപ്പോൾ മാത്രം കൂട്ടുന്നത് ഗുണകരമാണ്.
കൂടുതൽ ലാഭമുണ്ടാക്കാൻ വീട്ടുടമകൾക്ക് എയർ ലീക്കുകൾ അടയ്ക്കുന്നതിൽ ശ്രദ്ധിക്കാവുന്നതാണ്. വീടിന് പുറത്ത് നിന്ന് തണുത്ത കാറ്റ് അകത്തേക്ക് കടക്കുന്നത് തടഞ്ഞാൽ പ്രതിവർഷം അഞ്ചു മുതൽ പത്ത് ശതമാനം വരെ അധിക ലാഭം നേടാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ലളിതമായ മാറ്റങ്ങൾ വഴി, തണുപ്പുകാലത്ത് കറന്റ് ബിൽ ഉയർത്താതെ വീടിനുള്ളിൽ സുഖകരമായ ചൂട് നിലനിർത്താൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Keep the cold away without increasing your electricity bill; Some secrets to keeping your home warm without increasing your electricity bill






