ഒട്ടാവ: നികുതി വെട്ടിപ്പിനായി കാനഡയിൽ പ്രവർത്തിക്കുന്ന Aggressive Tax Schemes സംബന്ധിച്ച് കാനഡ റവന്യൂ ഏജൻസി (CRA) കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ‘ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ്’ ഉൾപ്പെടുന്ന സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകളിലൂടെ നികുതി ഒഴിവാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പുതിയ തട്ടിപ്പുകൾ. ഇത്തരം പദ്ധതികളിൽ പങ്കെടുക്കുന്നവർക്ക് വലിയ പിഴകൾ, കോടതി ഫൈനുകൾ, തടവുശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് CRA പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
തട്ടിപ്പ് രീതി ഇങ്ങനെ:
ഈ പദ്ധതികളിൽ പലപ്പോഴും ‘ലിമിറ്റഡ് റീകോഴ്സ് ലോണുകൾ’ (Limited Recourse Loans) ഉപയോഗിക്കുന്നു. ഇവിടെ വായ്പ നൽകുന്നയാൾക്ക് ഇൻഷുറൻസ് പോളിസിയിൽ നിന്ന് മാത്രമേ പണം തിരികെ പിടിക്കാൻ കഴിയൂ. ഈ തട്ടിപ്പ് രീതികൾ നിയമപരമായ ഇൻഷുറൻസ് ഇടപാടുകളായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ നികുതി നൽകാതെ കമ്പനിയിൽ നിന്ന് ഓഹരി ഉടമകൾക്ക് പണം പിൻവലിക്കാൻ അനുവദിക്കുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രമോട്ടർമാർ ഓഹരി ഉടമകളെ ബന്ധിപ്പിച്ച് ഒരു വായ്പ ലഭ്യമാക്കുകയും, ഈ പണം കമ്പനിയിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ച് കമ്പനി ഒരു ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് വാങ്ങുകയും വായ്പയെ ബാധ്യതയായി രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി ഉടമയ്ക്ക് നികുതി രഹിതമായി പണം പിൻവലിച്ച് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ തട്ടിപ്പിൻ്റെ രൂപരേഖ.
CRAയുടെ മുന്നറിയിപ്പ്:
ഇത്തരം പദ്ധതികളിൽ പങ്കുചേരുന്നവർക്ക് ലഭിച്ച നികുതി ആനുകൂല്യങ്ങൾ നിഷേധിക്കുമെന്നും, പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നവർക്ക് ‘തേർഡ്-പാർട്ടി പിഴകൾ’ നേരിടേണ്ടി വരുമെന്നും CRA വ്യക്തമാക്കി. സങ്കീർണ്ണമായ സാമ്പത്തിക ക്രമീകരണങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് യോഗ്യതയുള്ളതും വിശ്വസ്തരുമായ ഒരു നികുതി വിദഗ്ദ്ധനിൽ നിന്ന് ഉപദേശം തേടണമെന്ന് ഏജൻസി നിർദ്ദേശിച്ചു. സങ്കീർണ്ണമായ ഇൻഷുറൻസ് അല്ലെങ്കിൽ വായ്പാ ഘടനകളിലൂടെ നികുതി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു പദ്ധതിയെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നും CRA ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CRA warns of ‘aggressive tax schemes’ operating in Canada






