ഒൻ്റാറിയോ: കാനഡയിൽ മറ്റ് പ്രവിശ്യകളിൽ സർട്ടിഫിക്കേഷൻ നേടിയ ആരോഗ്യ പ്രവർത്തകർക്ക് വൻ ആശ്വാസം നൽകി ഒൻ്റാറിയോ പ്രവിശ്യ. ആരോഗ്യ മേഖലയിലെ തൊഴിലാളികൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള സമയം ആറ് മാസത്തിൽ നിന്നും 10 ദിവസമായി കുറയ്ക്കുന്ന പുതിയ നിയമം ഒൻ്റാറിയോ നടപ്പാക്കുന്നു.
പ്രധാന മാറ്റങ്ങൾ:
2026 ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. മറ്റ് കനേഡിയൻ പ്രവിശ്യകളിൽ ഇതിനോടകം സർട്ടിഫിക്കേഷൻ നേടിയിട്ടുള്ള 16 ആരോഗ്യ പ്രൊഫഷനുകളിലെ വിദഗ്ദ്ധർക്ക് ഒൻ്റാറിയോയിൽ അവരുടെ യോഗ്യതകൾ ഇനി അതിവേഗം അംഗീകരിക്കപ്പെടും.
ലൈസൻസ് നടപടികൾ 10 ദിവസമായി കുറച്ച 16 പ്രൊഫഷനുകളുടെ പുതിയ ലിസ്റ്റ് താഴെ പരിശോധിക്കാം:
ഓഡിയോളജിസ്റ്റുകൾ / സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ് (NOC 31112)
ചിറോപോഡിസ്റ്റ് (NOC 31209)
ഡെൻ്റൽ ഹൈജീനിസ്റ്റ് (NOC 32111)
ഡെൻ്റിസ്റ്റ് (NOC 31110)
ഡെൻ്റിസ്റ്റ് (NOC 32110)
ഡയറ്റീഷ്യൻ (NOC 31121)
മെഡിക്കൽ റേഡിയേഷൻ & ഇമേജിംഗ് ടെക്നോളജിസ്റ്റ് (NOC 32121)
മിഡ്‌വൈഫ് (NOC 31303)
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (NOC 31203)
ഒപ്റ്റിഷ്യൻ (NOC 32190)
ഒപ്‌റ്റോമെട്രിസ്റ്റ് (NOC 31111)
ഫാർമസിസ്റ്റ് (NOC 31102)
ഫാർമസി ടെക്നീഷ്യൻ (NOC 32124)
ഫിസിഷ്യൻ അസിസ്റ്റൻ്റ് (NOC 31303)
ഫിസിയോളജിസ്റ്റ് (NOC 31302)
സൈക്കോതെറാപ്പിസ്റ്റ് (NOC 31202)
നിലവിൽ ഫിസിഷ്യൻസ് (ഡോക്ടർമാർ), രജിസ്റ്റേർഡ് നഴ്‌സുമാർ, രജിസ്റ്റേർഡ് പ്രാക്ടിക്കൽ നഴ്‌സുമാർ, നഴ്‌സ് പ്രാക്ടീഷണർമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റുകൾ എന്നിവർക്ക് 2 ദിവസത്തിനുള്ളിൽ അതിവേഗ ലൈസൻസ് ലഭിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Good news for healthcare workers in Canada! Licenses in Ontario in 10 days






