തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു. നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുലിനെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വിശദമായ വാദത്തിനു ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം നടന്നത്. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ പുതിയ തെളിവുകൾ അടക്കം പരിശോധിച്ച ശേഷമാണ് കോടതി വാദം പൂർത്തിയാക്കി ജാമ്യം നിഷേധിച്ചത്.
കോടതി ജാമ്യാപേക്ഷ തള്ളിയ ഉടൻ തന്നെ കോൺഗ്രസ് സംസ്ഥാന നേതൃത്വം നടപടിയിലേക്ക് കടന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന അധികം വൈകാതെ പുറത്തിറങ്ങി. കേസിൽ കോടതി വിധി പ്രതികൂലമായതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയാണ്. ഇതോടെ കേസിൽ തുടർനടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rahul out of jail; after being denied bail





