ഒന്റാറിയോ: ഒന്റാറിയോ പ്രവിശ്യയിൽ സ്ഥിരതാമസത്തിനുള്ള കുടിയേറ്റ പാതകളിൽ സമഗ്രമായ മാറ്റങ്ങൾക്ക് ശുപാർശ നൽകി സർക്കാർ. ഒന്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്ന രീതി രണ്ട് ഘട്ടങ്ങളിലായി പരിഷ്കരിക്കാനാണ് നിർദ്ദേശം.പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ സംവിധാനത്തെ കാനഡയിലെ തൊഴിലാളി വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. നിലവിൽ ബന്ധപ്പെട്ടവരിൽ നിന്നും അഭിപ്രായങ്ങൾ തേടുകയാണ്.
ഒന്നാം ഘട്ടം: തൊഴിലുടമ ജോബ് ഓഫർ സ്ട്രീം ലയിപ്പിക്കുന്നു
നിലവിലുള്ള മൂന്ന് ‘തൊഴിലുടമ: ജോബ് ഓഫർ സ്ട്രീമുകൾ’ (Employer: Job Offer streams) ലയിപ്പിച്ച് ഒറ്റ സ്ട്രീം ആക്കി മാറ്റും. ഈ പുതിയ സ്ട്രീമിന് കീഴിൽ രണ്ട് പാതകൾ ഉണ്ടാകും:
TEER 0–3 പാത: സ്കിൽഡ് വർക്കർമാർക്കായിരിക്കും മുൻഗണന. ഒന്റാറിയോയിലെ ജോലിയിൽ കുറഞ്ഞത് 6 മാസം പ്രവർത്തിപരിചയം, അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ (ഒന്റാറിയോയ്ക്ക് അകത്തോ പുറത്തോ) 2 വർഷത്തെ പ്രവർത്തിപരിചയം, നിശ്ചിത ശമ്പള മാനദണ്ഡം, വിദേശ വിദ്യാഭ്യാസം നേടിയവർക്ക് ഇ.സി.എ. (Educational Credential Assessment) എന്നിവ ആവശ്യമാണ്.
TEER 4–5 പാത: ഹൈസ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ ഓൺ-ദി-ജോബ് പരിശീലനം ആവശ്യമുള്ള നിർമ്മാണം, സേവനം, നിർമ്മാണ മേഖലകളിലെ കുറവുകൾ നികത്താൻ ഇത് സഹായിക്കും. ഈ പാതയിൽ കുറഞ്ഞ ഭാഷാ നിലവാരവും (Canadian Language Benchmark-CLB) ഒരേ തൊഴിലുടമയുടെ കീഴിൽ 9 മാസത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.
പ്രത്യേക ഇളവുകൾ: കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് യൂണിയൻ പിന്തുണയുണ്ടെങ്കിൽ ജോലി ഓഫർ ആവശ്യമില്ലാത്ത ഒരു പ്രത്യേക പാതയും, പ്രാദേശിക, മേഖലാ ആവശ്യങ്ങൾക്കനുസരിച്ച് അപേക്ഷകരെ ക്ഷണിക്കാനുള്ള സംവിധാനവും നിർദ്ദേശത്തിലുണ്ട്.
രണ്ടാം ഘട്ടം: 3 പുതിയ സ്ട്രീമുകൾ അവതരിപ്പിക്കുന്നു
രണ്ടാം ഘട്ടത്തിൽ, നിലവിലുള്ള മറ്റ് സ്ട്രീമുകൾ നിർത്തലാക്കുകയും പ്രവിശ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മൂന്ന് പുതിയ സ്ട്രീമുകൾ അവതരിപ്പിക്കുകയും ചെയ്യും:
- പ്രയോറിറ്റി ഹെൽത്ത് കെയർ സ്ട്രീം (Priority Healthcare Stream)
നിയന്ത്രിത ആരോഗ്യ സംരക്ഷണ തൊഴിലുകളിൽ സാധുതയുള്ള പ്രൊഫഷണൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി ഓഫർ ഇല്ലാതെ അപേക്ഷിക്കാം. റെഗുലേറ്ററി ബോഡിയിൽ നിന്ന് ലൈസൻസോ രജിസ്ട്രേഷനോ നേടുന്നതിൻ്റെ അവസാന ഘട്ടത്തിലുള്ള പുതിയ ബിരുദധാരികളെയും പരിഗണിക്കും.
- സംരംഭക സ്ട്രീം (Entrepreneur Stream)
ഒന്റാറിയോയിൽ പുതിയ ബിസിനസ്സ് സ്ഥാപിക്കുകയോ നിലവിലുള്ള ബിസിനസ്സ് വാങ്ങുകയോ ചെയ്യുന്നവർക്ക് സ്ഥിരതാമസത്തിനുള്ള പാത നൽകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക സാമ്പത്തിക വികസനത്തെ പിന്തുണക്കാനും ഇത് ലക്ഷ്യമിടുന്നു.
- അസാധാരണ കഴിവുള്ളവരുടെ സ്ട്രീം (Exceptional Talent Stream)
പരമ്പരാഗത ജോലി ഓഫർ മാനദണ്ഡങ്ങളിൽ വരാത്ത, എന്നാൽ ഒന്റാറിയോയ്ക്ക് അത്യധികം പ്രയോജനകരമായ വ്യക്തികളെ ലക്ഷ്യമിടുന്നു. അക്കാദമികം, ഇന്നൊവേഷൻ, ശാസ്ത്രം, സാങ്കേതികവിദ്യ, ക്രിയേറ്റീവ് മേഖലകൾ എന്നിവയിലുള്ളവർക്ക് മുൻഗണന. പ്രധാനപ്പെട്ട അക്കാദമിക് പ്രസിദ്ധീകരണങ്ങൾ, ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ, സാങ്കേതികവിദ്യയിലെ മികച്ച കണ്ടുപിടിത്തങ്ങൾ, ശ്രദ്ധേയമായ കലാപരമായ സൃഷ്ടികൾ എന്നിവ ഈ സ്ട്രീമിൽ പരിഗണിക്കും.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ontario proposes complete overhaul of provincial pathways to permanent residence






