സെൻറ് ജോൺസ് : ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഏറ്റവും തിരക്കേറിയ ചില കോടതിമുറികൾ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി അടച്ചുപൂട്ടി. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ഈ നടപടി, നൂറുകണക്കിന് കേസുകൾ വൈകാൻ കാരണമായി. പ്രധാനമായും, സെൻറ് ജോൺസ് പ്രൊവിൻഷ്യൽ കോടതി ഉൾപ്പെടെ മൂന്ന് തിരക്കേറിയ കോടതികളിലെ ചെറുകിട വ്യവഹാര കേസുകളും (Small Claims), ട്രാഫിക് കേസുകളുമാണ് താൽക്കാലികമായി നിർത്തിവെച്ചത്. സെൻറ് ജോൺസിലെ സസ്പെൻഷൻ കുറഞ്ഞത് ഡിസംബർ 31 വരെ നീളുമെന്നാണ് സൂചന. കൂടാതെ, Baie Verte, Port aux Basques എന്നിവിടങ്ങളിലെ സഞ്ചരിക്കുന്ന സർക്യൂട്ട് കോടതികളും പ്രവർത്തനം നിർത്തിവെച്ചതോടെ ക്രിമിനൽ കേസുകളിലെ പ്രതികൾക്കും സാക്ഷികൾക്കും കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയായി.
കോടതികളുടെ ഈ അപ്രതീക്ഷിത അടച്ചുപൂട്ടലിന് പിന്നിലെ പ്രധാന കാരണം ഷെരീഫ് ഓഫീസർമാരുടെ കുറവാണെന്ന് ഇവരെ പ്രതിനിധീകരിക്കുന്ന NAPE യൂണിയൻ പ്രസിഡന്റ് ജെറി എർൾ അഭിപ്രായപ്പെട്ടു. ശുപാർശ ചെയ്ത ജീവനക്കാരുടെ എണ്ണത്തിന്റെ 80 ശതമാനം ജീവനക്കാർ മാത്രമാണ് നിലവിൽ കോടതികളിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ ഷെഡ്യൂളിങ്ങിലും കേസ് മാനേജ്മെൻ്റിലും പൂർണ്ണ അധികാരം കോടതിക്കുണ്ടെന്ന് നീതിന്യായ മന്ത്രി ഹെലൻ കോൺവേ-ഓട്ടൻഹൈമർ പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ജനുവരിയിൽ ചീഫ് ജഡ്ജിയുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Courtrooms across Newfoundland and Labrador suddenly shut






