ഓസ്ലോ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായാണ് നോർവേയെ കണക്കാക്കുന്നത്. അവിടുത്തെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ജനങ്ങളുടെ സന്തോഷത്തിന് പ്രധാന കാരണം. പ്രത്യേകിച്ചും, നോർവേയിലെ തൊഴിൽ അന്തരീക്ഷം മലയാളികളടക്കമുള്ള പ്രൊഫഷണലുകളെ വളരെയധികം ആകർഷിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ആളുകൾ പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യേണ്ടിവരുമ്പോൾ, കൈനിറയെ ശമ്പളം ലഭിച്ചാലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
എന്നാൽ നോർവേയിൽ ജോലിയും വ്യക്തിജീവിതവും (Work-Life Balance) ഒന്നിച്ച് കൊണ്ടുപോവുക എന്നത് വളരെ എളുപ്പമാണ്. ഈ സവിശേഷതയാണ് നോർവേ ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നായി തുടരുന്നതിന് പിന്നിലെ പ്രധാന കാരണം. ഇക്കാര്യം അടിവരയിട്ട് കാണിച്ചുകൊണ്ട് സച്ചിൻ ഡോഗ്ര എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
നോർവേയിൽ മറൈൻ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന സച്ചിൻ പറയുന്നത്, അവിടെ ദിവസം ഏഴര മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്നാണ്. നോർവേയിലെ മിക്ക കമ്പനികളിലും ഇതേ രീതിയാണ് പിന്തുടരുന്നത്. ഇവിടെ ‘കോർ അവേഴ്സ്’, ‘ഫ്ലെക്സിബിൾ അവേഴ്സ്’ എന്നിങ്ങനെയുള്ള സംവിധാനങ്ങളുണ്ട്. മീറ്റിംഗുകൾക്കും ടീം വർക്കിനുമായി എല്ലാ ജീവനക്കാരെയും ലഭ്യമാവേണ്ട ഒരു നിശ്ചിത സമയമാണ് കോർ അവേഴ്സ് എന്നു പറയുന്നത്. കോർ അവേഴ്സിന് ശേഷം, ജീവനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ജോലിസമയം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ഫ്ലെക്സിബിൾ അവേഴ്സ്.
ഉദാഹരണത്തിന്, രാവിലെ മക്കളെ സ്‌കൂളിൽ കൊണ്ടുപോയ ശേഷം ജോലിക്ക് പ്രവേശിക്കുകയോ, വൈകുന്നേരം നേരത്തേ ജോലി അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാം. ഇത്തരം സ്വാതന്ത്ര്യം, ജീവനക്കാർക്ക് ജീവിതം കൂടുതൽ ആസ്വദിക്കാനും സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനും അവസരം നൽകുന്നു. ഈ സൗഹൃദപരമായ തൊഴിൽ സമീപനമാണ് (Work Attitude) നോർവേയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി നിലനിർത്തുന്നതെന്നും സച്ചിൻ ഡോഗ്ര ചൂണ്ടിക്കാണിക്കുന്നു.
a-generous-salary-plenty-of-time-with-family:–let’s-learn-about-the-working-style-of-this-happy-country
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






